Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:17 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി വെബ് സീരീസ് നിര്‍മ്മാണത്തിലേക്ക് കടക്കുന്നു. പൗരാണിക കഥ ആസ്പദമാക്കിയുള്ള സൈ-ഫൈ വെബ് സീരീസാണ് ധോണിയുടെ നിര്‍മ്മാണക്കമ്പനിയായ ധോണി എന്റര്‍ടെയിന്മെന്റ് നിര്‍മ്മിക്കുക. 2019ല്‍ 'റോര്‍ ഓഫ് ദി ലയണ്‍' എന്ന പേരില്‍ ഒരു ഡോക്യുമെന്ററിയാണ് ധോണി എന്റര്‍ടെയിന്മെന്റ് ആദ്യമായി നിര്‍മ്മിച്ചത്.

പുതുമുഖ എഴുത്തുകാരനായ ഒരാളുടെ പുസ്തകത്തെ ആധാരമാക്കിയാണ് ഈ സീരീസ് പുറത്തിറക്കുക. പുസ്തകം ഇതുവരെ പുറത്തിറക്കിയിട്ടില്ല. ആവേശജനകമായ ഒരു സീരീസാവും ഇതെന്ന് ധോണിയുടെ ഭാര്യയും പ്രൊഡക്ഷന്‍ കമ്പനിയുടെ എംഡിയുമായ സാക്ഷി ധോണി അറിയിച്ചു.

''ഈ പുസ്തകം പൗരാണികമായ ഒരു സൈഫൈ കഥയാണ്. നിഗൂഢനായ ഒരു അഘോരിയെ ഒരു ഹൈടെക് സംവിധാനം തടവിലാക്കുന്നു. അഘോരി പുരാതനകാലത്തെ മിത്തുകളും നിലവിലെ വിശ്വാസങ്ങളും വരാനുള്ള കാര്യങ്ങളും വെളിപ്പെടുത്തുന്നു.''- സാക്ഷി ധോണി പറഞ്ഞു.

കബിര്‍ ഖാന്‍ സംവിധാനം ചെയ്ത 'റോര്‍ ഓഫ് ദ ലയണ്‍' ഒത്തുകളി വിവാദത്തില്‍ വിലക്കു നേരിട്ടതിനു ശേഷം തിരികെ ഐപിഎല്ലിലേക്കെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കഥയാണ് പറഞ്ഞത്.

Readers Comment

Add a Comment