Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയുടെ പുതിയ ചിത്രം 'ഹറാമി'യുടെ ട്രയിലര്‍ പുറത്ത്. മുംബൈ നഗരത്തിലെ പോക്കറ്റടി സംഘത്തിന്റെ തലവനായാണ് ഇമ്രാന്‍ എത്തുന്നത്. ശ്യാം മടിരാജുവാണ് സംവിധാനം

മുംബൈ നഗരത്തിലെ പോക്കറ്റടിസംഘത്തിലെ ഒരു കൗമാരക്കാരന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടുപോകുന്നത്. താന്‍ പോക്കറ്റടിച്ചയാളുടെ അപ്രതീക്ഷിത മരണവും അയാളുടെ മകളോടുള്ള പ്രണയവും അവനെ പോക്കറ്റടി സംഘത്തില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ഈ കുട്ടികളുടെ പോക്കറ്റടി സംഘത്തെ നിയന്ത്രിക്കുന്ന ക്രൂരനായ മാഫിയ തലവനായിട്ടാണ് ഇമ്രാന്‍ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ശ്യാം മടിരാജുതന്നെയാണ്. ഒക്ടോബറില്‍ നടക്കുന്ന ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 മുംബൈ തെരുവുകളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയായിരുക്കുമെന്നാണ് പലരും ട്വീറ്റ് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ ആദ്യവാരമാണ് ഹറാമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ഇമ്രാന്‍ തന്നെയാണ് ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മുടി നീട്ടി വളര്‍ത്തി, കണ്ണട വെച്ച ഇമ്രാന്റെ ലുക്ക് ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

Readers Comment

Add a Comment