Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:30 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരു ഇടവേളയ്ക്കു ശേഷം സംവൃതാ സുനില്‍ നായികയായി എത്തുന്ന ചിത്രമാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? ബിജു മേനോന്‍ നായകനാകുന്ന ചിത്രം ഉര്‍വശി തിയറ്റേഴ്‌സും ഗ്രീന്‍ ടിവി എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സംവിധാനം പ്രജിത്ത്.
ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ഉര്‍വശി തിയറ്റേഴ്‌സ് തിയേറ്ററുകളിലെത്തിക്കും. മലയാളിത്തമുള്ള വേഷങ്ങളിലൂടെ, നിഷ്‌കളങ്ക കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ സംവൃതാ സുനില്‍ വിവാഹത്തെ തുടര്‍ന്നാണ് തത്കാലം അഭിനയ ജിവിതത്തിന് ഇടവേള നല്‍കിയത്. ഇപ്പോള്‍ തന്റെ ഇമേജിന്  തീര്‍ത്തും യോജ്യമായ കഥാപാത്രമായതുകൊണ്ട് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്യാന്‍ സംവൃത സന്തോഷപൂര്‍വം സമ്മതിക്കുകയായിരുന്നു.
അനില്‍ പനച്ചൂരാന്‍ ആണ് ഈ ചിത്രത്തിനായി പാട്ടുകള്‍ ഒരുക്കുന്നത്. സംഗീതം ഷാന്‍ റഹ്മാന്‍. അജു വര്‍ഗീസ്, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Readers Comment

Add a Comment