Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:33 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമ്പത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം (ഐഎഫ്എഫ്ഐ) 2021 ജനുവരി 16 മുതല്‍ 24വരെ ഗോവയില്‍ നടക്കും. 2020 നവംബര്‍ 20 മുതല്‍ 28 വരെ നടത്താനുള്ള മുന്‍ തീരുമാനം കോവിഡിന്റെ പശ്ചാത്തലത്തിലാണ് മാറ്റി വച്ചത്. ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവേദ്ക്കറും നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. കൊവിഡ് സാഹചര്യത്തില്‍ സാമ്പ്രദായിക, ഓണ്‍ലൈന്‍ രീതികള്‍ സമന്വയിപ്പിച്ചാണ് ചലച്ചിത്രോത്സവം നടത്തുക. അന്താരാഷ്ട്ര ചലച്ചിത്രോത്സവ മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കും. അടുത്തിടെ സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പാലിച്ച കോവിഡുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും കര്‍ശനമായും നടപ്പാക്കും.

Readers Comment

Add a Comment