Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ തനിക്കെതിരെയുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ വിലക്കണമെന്ന് നടി രാകുല്‍ പ്രീത് സിംഗ്. ഇക്കാര്യം ആവശ്യപ്പെട്ട് നടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
മാധ്യമങ്ങള്‍ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുവെന്നും, വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും നടി ആരോപിച്ചു. രാകുല്‍ പ്രീത് സിംഗിനെ ഇന്നലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
അതിനിടെ കേസില്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍ എന്നിവരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തു. ദീപികയെ അഞ്ച് മണിക്കൂറിലേറെയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തത്. അതേസമയം, സംവിധായകന്‍ കരണ്‍ ജോഹറിന്റെ ജീവനക്കാരന്‍ ക്ഷിതിജ് പ്രസാദിനെ അറസ്റ്റ് ചെയ്തു. ഇരുപത് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.