Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ സംഭവത്തില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ ഗുരുതര ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ. മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് മാധ്യമങ്ങളുടേതെന്ന് വിമര്‍ശകര്‍ വിലയിരുത്തുന്നു.
സമാനമായ അവസ്ഥ തന്നെയാണ് ഇതേ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തിയ സാറാ അലി ഖാനും നേരിടേണ്ടിവന്നത്.
വ്യാഴാഴ്ച്ച ഗോവയില്‍ നിന്ന് മുംബൈയിലെത്തിയ ദീപിക പദുക്കോണിനെ അര്‍ധരാത്രി വരെ കാത്തിരുന്ന് അവരുടെ കാറിനെ പിന്തുടര്‍ന്ന് ചോദ്യങ്ങളുമായെത്തിയ മാധ്യമങ്ങളുടെ നടപടിയാണ് വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നത്. നേരത്തെ നടി റിയ ചക്രബര്‍ത്തിക്ക് നേരെയും മാധ്യമങ്ങള്‍ ഇത്തരത്തില്‍ പാഞ്ഞടുത്തിരുന്നു. റിയ ചക്രബര്‍ത്തിയെ വളഞ്ഞിട്ട് വിചാരണ ചെയ്യുകയായിരുന്നു മാധ്യമങ്ങള്‍ ചെയ്തത്.
നേരത്തെ സമാനകേസുമായി ബന്ധപ്പെട്ട് സാറാ അലി ഖാന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോഴും മാധ്യമങ്ങള്‍ ഇത്തരത്തില്‍ കടന്നാക്രമിക്കുകയുണ്ടായി. താരത്തെ കാറില്‍ പ്രവേശിക്കാന്‍ സമ്മതിക്കാതെ വളഞ്ഞിട്ടായിരുന്നു മാധ്യമങ്ങളുടെ വിചാരണ.
ദീപികയുടെ വിഷയവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രണ്‍ദീപ് സിങിനൊപ്പം കാറില്‍ സഞ്ചരിച്ച താരത്തിന്റെ കാര്‍ പിന്തുടരുന്ന മാധ്യമപ്രവര്‍ത്തകരെ കാണാം. എയര്‍പോര്‍ട്ടില്‍ നിന്ന് കാറില്‍ ദീപികയെ പിന്തുടര്‍ന്നെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ട്രാഫിക് സിഗ്‌നലില്‍ വാഹനത്തില്‍ നിന്നിറങ്ങി ദീപികയുടെ കാറിനടുത്തേക്ക് എത്തുകയായിരുന്നു. വണ്ടി ട്രാഫിക് സിഗ്‌നലില്‍ കിടക്കുമ്പോള്‍ തന്നെ കാറിന്റെ ചില്ലില്‍മുട്ടി ദീപികയോടും രണ്‍വീറിനോടും ചിലര്‍ പ്രതികരണവും തേടി.
വീട്ടിലേക്കുള്ള വഴിമുഴുവന്‍ ദീപികയുടെ കാറിനെ മാധ്യമപ്രവര്‍ത്തകര്‍ പിന്തുടര്‍ന്നിരുന്നുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച്ചയാണ് ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഗോവയിലായിരുന്ന ദീപിക പദുക്കോണ്‍ ഭര്‍ത്താവ് രണ്‍ദീപ് സിങിനൊപ്പം മുംബൈയിലേക്ക് ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റില്‍ യാത്രതിരിച്ചത്.
ദീപികയ്ക്ക് പുറമെ ശ്രദ്ധ കപൂറിനെയും, രാകുല്‍ പ്രീത് സിങിനെയും നാര്‍ക്കോട്ടിക്സ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. അതേ സമയം വെള്ളിയാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ദീപിക അറിയിച്ചു. നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം ശനിയാഴ്ച്ച ഹാജരാകാമെന്നാണ് ദീപിക അറിയിച്ചത്.
നേരത്തെ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തിരുന്നു.
29.82°C








