Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

മമ്മുട്ടിയും നയൻതാരയും പ്രധാനവേഷങ്ങളിലെത്തിയ സൂപ്പർഹിറ്റ് ചിത്രം പുതിയ നിയമം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ബേബി അനന്യ, ഷീലു എബ്രഹാം, എസ് എന്‍ സ്വാമി, രചന നാരായണന്‍കുട്ടി, അജു വര്‍ഗീസ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരന്നിരുന്നു.
നടനും നിര്‍മാതാവുമായ അരുണ്‍ നാരായനാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ ഹിന്ദി റീമേക്കിനെ കുറിച്ച് അറിയിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ ബോളിവുഡിലെ താര ജോഡികള്‍ പ്രധാന താരങ്ങളായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. നീരജ് പാണ്ഡേയാണ് ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത്.
ഏ കെ സാജന്‍ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം അബാം മൂവീസിന്റെ ബാനറില്‍ ജിയോ അബ്രഹാമും വി ജി ഫിലിംസ് ഇന്റര്നാഷനലിന്റെ ബാനറില്‍ പി വേണുഗോപാലും ചേര്‍ന്നാണ് നിര്‍മിച്ചത്.