Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളത്തിന്റെ മഹാനടന്‍ തിലകന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് എട്ട് വര്‍ഷം. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകന്‍ 1979-ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 18-ഓളം പ്രൊഫഷണല്‍ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്ന തിലകന്‍ 10,000 ത്തോളം വേദികളില്‍ വിവിധ നാടകങ്ങളിലും അഭിനയിച്ചു. 43 നാടകങ്ങള്‍ സംവിധാനം ചെയ്തു.

മലയാളികള്‍ അത്രപെട്ടെന്ന് ഒന്നും തന്നെ പെരുന്തച്ചനിലെ തച്ചനെയും മൂന്നാം പക്കത്തിലെ തമ്ബി മുത്തശ്ശനെയും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശന്‍ മുതലാളിയെയും യവനികയിലെ വക്കച്ചനെയും കീരിടത്തിലെ അച്യുതന്‍ നായരെയും സ്ഫടികത്തിലെ ചാക്കോ മാഷിനെയും കാട്ടു കുതിരയിലെ കൊച്ചുവാവയെമൊക്കെ മറക്കാനുമാകയില്ല. തിലകനെന്ന മഹാ വിസ്മയം മലയാള സിനിമയോട് 2012 സെപ്തംബര്‍ 24 നായിരുന്നു വിട പറഞ്ഞത്.

മികച്ച സഹനടനായിട്ടുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം യവനികനികയിലെ വക്കച്ചന് തിലകനെ തേടിയെത്തി. മികച്ച സഹനടനുള്ള പുരസ്‌കാരവും പിന്നീട് 1985 മുതല്‍ തുടര്‍ച്ചയായ നാലു തവണയും തിലകനോട് ചേര്‍ന്നു തന്നെ നിന്നിരുന്നു. യാത്ര,പഞ്ചാഗ്നി,തനിയാവര്‍ത്തനം,ധ്വനി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയതും. മികച്ച സഹനടനുള്ള അവാര്‍ഡ് 1998 ല്‍ കാറ്റത്തൊരു പെണ്‍പൂവ് എന്ന ചിത്രത്തിനും ലഭിച്ചു. സംസ്ഥാനത്തെ മികച്ച നടനായി 1990 ല്‍ പെരുന്തച്ചനിലെ പ്രകടനത്തിന് തിലകന്‍ മാറുകയും ചെയ്‌തു.

ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം 'സീന്‍ ഒന്ന് - നമ്മുടെ വീട്' ആയിരുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Readers Comment

Add a Comment