Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗായകന്‍ ഇമ്രാന്‍ ഖാനെ ഞെട്ടിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായെങ്കിലും സിനിമയില്‍ അവസരമൊന്നും ലഭിക്കാതിരുന്ന താരം ഇപ്പോള്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്. ഇമ്രാന്റെ ഓട്ടോയില്‍ യാത്രക്കാരനെന്ന വ്യാജേന കയറുകയും പിന്നീട് തന്റെ പുതിയ പാട്ട് പാടാനുള്ള അഡ്വാന്‍സ് നല്‍കുകയും ചെയ്താണ് ഗോപി സുന്ദര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരമാവുന്നത്. ഈ വിഡിയോ ഗോപി സുന്ദര്‍ തന്നെ തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തം വാഹനത്തില്‍ കൊല്ലത്ത് എത്തിയ ഗോപി സുന്ദര്‍, യാത്രക്കാരനെന്ന രീതിയില്‍ ഇമ്രാന്‍ ഖാന്റെ ഓട്ടോ വിളിച്ചു. മാസ്‌കും തൊപ്പിയും ധരിച്ചായിരുന്നു ഗോപി സുന്ദറിന്റെ യാത്ര. അതുകൊണ്ട് തന്നെ യാത്രക്കാരനെ ഇമ്രാന്‍ തിരിച്ചറിഞ്ഞില്ല. പല കാര്യങ്ങളും ഇടക്കിടെ പരസ്പരം സംസാരിച്ചെങ്കിലും ഗോപി പിടികൊടുത്തില്ല. ഒടുവില്‍ ഒരു ചായ കുടിക്കാന്‍ വാഹനം നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ഇമ്രാന്‍ ഓട്ടോ നിര്‍ത്തുകയും ചെയ്തു. പുറത്തിറങ്ങിയതിനു ശേഷം ഇമ്രാന്‍ പേര് ചോദിക്കുമ്പോഴാണ് ഗോപി സുന്ദര്‍ താനാരെന്ന് വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് ഇദ്ദേഹം ഇമ്രാന് പുതിയ ഗാനത്തിനുള്ള അഡ്വാന്‍സും നല്‍കി. പിന്നെയും കുറേ സമയം കൂടി സംസാരിച്ചിരുന്നിട്ടാണ് അദ്ദേഹം മടങ്ങിയത്.
ഒരു ലക്ഷത്തോളം ആളുകളാണ് യൂട്യൂബില്‍ ഈ വിഡിയോ കണ്ടത്. 9000ഓളം പേര്‍ വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.
22.54°C








