Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വിഖ്യാത സംവിധായകന്‍ മണിരത്നത്തിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന നവരസ സീരിസ് നെറ്റ്ഫ്ളിക്സിനെന്ന് റിപ്പോര്‍ട്ട്. നേരത്തെ ആമസോണ്‍ പ്രൈം സീരിസ് റിലീസ് ചെയ്യുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കരാര്‍ തുകയിലെ വ്യത്യാസം നെറ്റ്ഫ്ളിക്സിന് ചിത്രം ലഭിക്കാനുള്ള കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ മാറ്റം മുമ്പ് നിശ്ചയിച്ച അഭിനേതാക്കളിലും അണിയറ പ്രവര്‍ത്തകരിലും മാറ്റം ഉണ്ടാക്കിയെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
ഒമ്പത് എപ്പിസോഡുകളിലായി എത്തുന്ന ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. മണിരത്നത്തിന് പുറമെ ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, സിദ്ധാര്‍ത്ഥ്, കാര്‍ത്തിക് നരേന്‍, കെ വി ആനന്ദ്, ബെജോയ് നമ്പ്യാര്‍, രതിന്ദ്രന്‍ പ്രസാദ്, പൊന്റാം എന്നിവരാണ് നിലവില്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇത് ശരിയാണെങ്കില്‍ നടന്മാരായ അരവിന്ദ് സ്വാമിയുടെയും സിദ്ധാര്‍ത്ഥിന്റെയും സംവിധായകരായുള്ള അരങ്ങേറ്റമായിരിക്കും ഇത്. ഇതില്‍ ചിലരുടെ ചിത്രങ്ങളില്‍ അഭിനയിക്കുന്ന താരങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
രതീന്ദ്രന്‍ സംവിധാനം ചെയ്യുന്ന കഥയില്‍ പാര്‍വതി തിരുവോത്തും സിദ്ധാര്‍ത്ഥുമാണ് അഭിനയിക്കുന്നത്. പൊന്റാമിന്റെ ഭാഗങ്ങള്‍ക്കായി ദുല്‍ഖര്‍ സല്‍മാന്‍ ആണ് നായകനാവുന്നത്.
അരവിന്ദ് സ്വാമിയുടെ ചിത്രത്തില്‍ അരവിന്ദ് തന്നെയാണ് പ്രധാന റോളില്‍ എത്തുന്നത്. അതേമയം സൂര്യയും വിജയ് സേതുപതിയും ഈ വെബ് സീരിസിന്റെ ഭാഗമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജയും, സ്നേഹയും ഈ സീരിസില്‍ അഭിനയിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.
22.55°C








