Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:21 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ടെലിവിഷൻ സീരീസുകൾക്കുള്ള രാജ്യാന്തര പുരസ്‌കാരമായ ഈ വർഷത്തെ എമ്മി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സീരീസായി തെരഞ്ഞെടുക്കപ്പെട്ടത് എച്ച്ബിഒയുടെ സക്‌സഷനാണ്. കോമഡി വിഭാഗത്തിലെ മികച്ച സീരീസ് അവാർഡ് ഷിറ്റ്‌സ് ക്രീക്ക് കരസ്ഥമാക്കി.

ഷിറ്റ്‌സ് ക്രീക്കിന് പ്രധാനമായ ഏഴ് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. സിബിസി ടെലിവിഷന്റെ സീരീസാണ് ഷിറ്റ്‌സ് ക്രീക്ക്. ഡ്രാമ വിഭാഗത്തിൽ മികച്ച നടി സെൻന്ദേയയും (യൂഫോറിയ), മികച്ച നടൻ ജെറമി സ്‌ട്രോംഗുമാണ് (സക്‌സസഷൻ). കോമഡി വിഭാഗത്തിലെ മികച്ച നടിയായി കാതറിൻ ഒഹാരയും (ഷിറ്റ്‌സ് ക്രീക്ക്) മികച്ച നടനായി യൂജീൻ ലെവിയും (ഷിറ്റ്‌സ് ക്രീക്ക്) തെരഞ്ഞെടുക്കപ്പെട്ടു.

ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ റജീന കിംഗ് ( വാച്ച് മെൻ)’ മാർക്ക് റഫല്ലോ (ഐ നോ ദിസ് മച് ഈസ് ട്രൂ ) എന്നിവരാണ് മികച്ച നടീനടന്മാർ. വെർച്വൽ ആയാണ് കൊവിഡ് സാഹചര്യത്തിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

Readers Comment

Add a Comment