Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:16 am
  • 10th August, 2026
  • Broken Clouds
22.54°C22.54°C
  • Humidity: 97 %
  • Wind: 0.69 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷിനെ പിന്തുണച്ച്‌ കൊണ്ടാണ് കങ്കണ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് രംഗത്തെത്തിയത്.

അനുരാഗ് കശ്യപിനെതിരെ ശനിയാഴ്ചയാണ് പായല്‍ ഘോഷ് ലൈംഗികാരോപണം ഉന്നയിച്ചത്. കങ്കണ പായലിന് പിന്തുണയുമായി രംഗത്ത് വന്നപ്പോള്‍ തപ്‌സി പൊന്നുന് പിന്നാലെ അനുരാഗിനെ പിന്തുണച്ച്‌ രാധിക ആപ്‌തെയും രംഗത്തു വന്നു. താന്‍ കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റെന്നാണ് തപ്‌സി അനുരാഗിനെ വിശേഷിപ്പിച്ചത്. ഇതോടെ ബോളിവുഡ് രണ്ടു ചേരിയായി തിരിഞ്ഞിരിക്കുകയാണ്. 

പായലിനോട് അനുരാഗ് ചെയ്തത് ബോളിവുഡില്‍ സ്ഥിരം നടക്കുന്ന സംഭവമാണെന്നും പുറത്തുനിന്നു വരുന്ന പെണ്‍കുട്ടികളെ അവരുടെ അടുത്തേക്കു വരുന്ന ലൈംഗിക തൊഴിലാളികളായാണ് കണക്കാക്കുന്നതെന്നും കങ്കണ ട്വീറ്റ് ചെയ്തു. 

വ്യാജവും പാവക്കല്യാണങ്ങളും നിറഞ്ഞ, ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ്. എല്ലാ ദിവസവും ഒരോ പുതിയ പെണ്‍കുട്ടികള്‍ അവരെ സന്തോഷിപ്പിക്കുമെന്നാണ് അവരുടെ വിചാരം. ദുര്‍ബലരായ ചെറുപ്പക്കാരോടും അവരിതു ചെയ്യും. പല വലിയ നടന്‍മാരും ഇങ്ങനെ എന്നോടു ചെയ്തിട്ടുണ്ട്. വാനോ മുറിയുടെ വാതിലോ പൂട്ടിയിട്ടിട്ട് നമ്മുടെ നേരെ ലൈംഗികാവയവവും കാണിച്ച്‌ അവര്‍ വരും. പാര്‍ട്ടിക്കിടയിലെ സൗഹൃദ ഡാന്‍സിനിടയിലോ ഒക്കെ അവര്‍ ലൈംഗികാതിക്രമത്തിനായി ശ്രമിക്കും. ജോലിക്കു വരാന്‍ അപ്പോയിന്റ്‌മെന്റ് എടുക്കും പക്ഷേ വീട്ടിലെത്തി മോശമായി പെരുമാറുമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

എന്നാൽ അനുരാഗിന്റെ മുൻ ഭാര്യയും നടിയുമായ കൽക്കിയും കൂടെ അനുരാഗിനെ പിന്തുണച്ചു രംഗത്തെത്തിയതോടെ കങ്കണയുടെ വാദങ്ങൾക്കു നേരെ നിരവധി പേരാണ് പ്രതികരിക്കുന്നത്

Readers Comment

Add a Comment