Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:05 pm
  • 9th August, 2026
  • Light Rain
28.61°C28.61°C
  • Humidity: 75 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടിയെ ആക്രമിച്ച കേസില്‍ താരങ്ങളുടെ കൂറ് മാറ്റത്തില്‍ നിലപാടറിയിച്ച് വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്( ഡബ്ല്യൂസിസി). അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗുമായി ഡബ്യൂസിസി ആക്രമിക്കപ്പെട്ട നടിക്ക് വീണ്ടും പിന്തുണ അറിയിച്ചു. എവിടെയും അനീതി എല്ലായിടത്തും നീതിക്ക് ഭീഷണിയാണെന്ന മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്.റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, രേവതി എന്നിവര്‍ നേരത്തെ വ്യക്തിഗത പ്രതികരണം നടത്തിയെങ്കിലും ആദ്യമായാണ് ഡബ്ല്യുസിസിയുടെ പ്രതികരണം വരുന്നത്.

കേസിലെ വിചാരണക്കിടയില്‍ ഭാമ, സിദിഖ് തുടങ്ങിയവര്‍ കോടതിയില്‍ കൂറുമാറിയ പശ്ചാത്തലത്തിലാണ് പ്രതികരണം. സഹപ്രവര്‍ത്തകരെപ്പോലും വിശ്വസിക്കാന്‍ കഴിയില്ല എന്നത് വേദനാജനകമാണെന്നും രേവതിയും ഫേസ്ബുക്കില്‍ കുറിച്ചു. സിദ്ധിഖ് കൂറുമാറിയത് മനസ്സിലാക്കാം, എന്നാല്‍ കൂട്ടുകാരിയെപ്പോലെ കൂടെ നിന്നവളുടെ നിലപാടിനെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നാണ് താരങ്ങളുടെ പ്രതികരണം.

അതിജീവിച്ചവള്‍ക്ക് ഒപ്പം നില്‍ക്കേണ്ടവര്‍ കൂറ് മാറിയത് സത്യമാണെങ്കില്‍ അതില്‍ ലജ്ജ തോന്നുന്നുവെന്നായിരുന്നു റിമ കല്ലിങ്കലിന്റെ കുറിപ്പ്. കൂറുമാറ്റത്തിലൂടെ ഇരുവരും കുറ്റകൃത്യത്തെ അനുകൂലിക്കുകയാണ് എന്ന് ആഷിഖ് അബുവും കുറ്റപ്പെടുത്തി. ഇതിനുപിന്നാലെ അവള്‍ക്കൊപ്പം ക്യാമ്പയിന്‍ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും സജീവമായിരിക്കുകയാണ്.

Readers Comment

Add a Comment