Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

 നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ അണിയറ രഹസ്യങ്ങള്‍ വെളിപ്പെടുത്തി കങ്കണ റണൗത്ത് കൂടി രംഗത്തെത്തിയതോടെ വിവാദങ്ങള്‍ രൂക്ഷമായി. ബോളിവുഡിലെ പല പ്രമുഖര്‍ക്കെതിരെയും കങ്കണ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് പല വെളിപ്പെടുത്തലുകളും നടത്തിയ കങ്കണ, നടി ഊര്‍മ്മിള, ജയാ ബച്ചന്‍ എന്നിവര്‍ക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു.

ബോളിവുഡ് താരവും കോണ്‍ഗ്രസ് അംഗവുമായ ഊര്‍മ്മിളയെ 'സോഫ്റ്റ് പോണ്‍ സ്റ്റാര്‍' എന്നാണ് കങ്കണ വിശേഷിപ്പിച്ചത്. ഇതിനെതിരെ വിമര്‍ശനം ശക്തമായതോടെ സ്വന്തം ഭാഗം ന്യായീകരിച്ച് കങ്കണ രംഗത്തെത്തിയിരുന്നു.  അവഹേളനപരമായ രീതിയിലല്ല താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു പ്രതികരണം. 

 ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ മുന്‍ പോണ്‍ താരം സണ്ണി ലിയോണിനെ സിനിമാ ലോകം സ്വാഗതം ചെയ്തതിനെ കുറിച്ചും കങ്കണ പറഞ്ഞിരുന്നു. പോണ്‍ താരമായിരുന്ന സണ്ണി ലിയോണിയെ ഈ ഇന്‍ഡസ്ട്രി രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. എന്നാലിപ്പോള്‍ പോണ്‍ താരം എന്നു പറയുമ്പോള്‍ എന്തോ അധിക്ഷേപം ആയാണല്ലോ ചിലര്‍ കരുതുന്നത് എന്നായിരുന്നു പരാമര്‍ശം. 

 ഇതിന് പിന്നാലെ സണ്ണി ലിയോണ്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു സന്ദേശം ഊര്‍മ്മിളയ്ക്കുള്ള മറുപടിയായാണ് ആരാധകര്‍ വിലയിരുത്തിയത്. 'നിങ്ങളെ കുറിച്ച് ഒന്നും അറിയാത്ത ആളുകള്‍ക്കാണ് നിങ്ങളെ പറ്റി ഏറ്റവും കൂടുതല്‍ സംസാരിക്കാനുണ്ടാകുക' എന്നായിരുന്നു സണ്ണിയുടെ സന്ദേശം. 

ഇത് കങ്കണ റണൗത്തിനെ ഉദ്ദേശിച്ചാണെന്നാണ് ആരാധകര്‍ പറയുന്നത്. അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചതിലുള്ള സണ്ണിയുടെ മറുപടിയാണ് പുതിയ പോസ്റ്റെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകളും  സൂചിപ്പിക്കുന്നതും ഇതു തന്നെയായിരുന്നു. 

 സുശാന്തിന്റെ മരണത്തിന്റെ പേരില്‍ കങ്കണ ആരംഭിച്ച യുദ്ധം ഇപ്പോള്‍ ഗതി മാറി വ്യക്തിപരമായ തലങ്ങളിലേക്ക് നീങ്ങി എന്ന വിമര്‍ശനം ശക്തമാണ്. അത് സത്യമാണെന്ന് തെളിയിക്കുന്ന പല സന്ദര്‍ഭങ്ങളും കങ്കണ തന്നെ നല്‍കിയിട്ടുമുണ്ട്. തന്റെ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാന്‍ സുശാന്തിന്റെ മരണം കങ്കണ മറയാക്കുന്നു എന്ന ആരോപണമാണ് ഉന്നയിക്കപ്പെടുന്നത്. വിഷയത്തില്‍ പല താരങ്ങളും കങ്കണക്കെതിരെ രംഗത്തു വരികയും ചെയ്തിട്ടുണ്ട്. 

 സണ്ണി ലിയോണിയെപ്പോലെ ബോളിവുഡ് താരം കൃതി സാനനും തന്റെ ഇന്‍സ്റ്റഗ്രാമില്‍ ആരെയും പേരെടുത്ത് പറയാതെ ഒരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. സുശാന്തിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ കൃതിയുടെ ഈ പോസ്റ്റും കങ്കണയ്‌ക്കെതിരായ വിമര്‍ശനം തന്നെയായാണ് കണക്കാക്കപ്പെടുന്നത്. 

'ആദ്യം അവര്‍ നിങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്യും പിന്നീട് പരസ്പരം പോരടിക്കും.. ഒരിക്കലും അവസാനിക്കാത്ത സംഘര്‍ഷം. എന്നാല്‍ ഇപ്പോള്‍ അത് നിനക്ക് വേണ്ടിയല്ല അവര്‍ക്ക് വേണ്ടിയുള്ളതാണ്.. ഒരുപക്ഷെ എപ്പോഴും അങ്ങനെ ആയിരുന്നിരിക്കാം' എന്ന സന്ദേശമാണ് കൃതി പങ്കു വച്ചത്. 

 

Readers Comment

Add a Comment