Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:30 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്‍സ്റ്റഗ്രാമില്‍ രണ്ടു മില്യണ്‍ ഫോളേവേഴ്സ് ആയ സന്തോഷം പങ്കുവച്ച്‌ യുവതാരം അഹാന കൃഷ്ണകുമാര്‍. ചുരുങ്ങിയ കാലം കൊണ്ടാണ് അഹാന രണ്ടു മില്യൺ ഫോളേവേഴ്സിനെ നേടിയത് എന്നതാണ് ശ്രദ്ധേയം. സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായ അഹാന പല സാമൂഹിക വിഷയങ്ങളിലും ഇടപെടാറുണ്ട്. അടുത്തിടെ സ്വർണ്ണ കടത്തു കേസും ലോക്‌ഡൗണും ബന്ധിപ്പിച്ചു നടത്തിയ പരാമർശത്തിൽ ട്രോളുകളും വിമര്‍ശനങ്ങളുമെല്ലാം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

രണ്ടു മില്യൺ ഫോളേവേഴ്സ് ആയ സന്തോഷത്തിൽ എല്ലാവര്‍ക്കുമായി നല്ലൊരു സര്‍പ്രൈസും അഹാന ഒരുക്കിയിട്ടുണ്ട്. ചെറിയ ഒരു ഗെയിം നടത്തി അതിലെ വിജയികളെ നേരിട്ട് വീഡിയോ കാൾ ചെയ്യും എന്നതാണ് അഹാനയുടെ സമ്മാനം. അടുത്തിടെ അഹാനയ്ക്കും സഹോദരിമാര്‍ക്കും യൂട്യൂബില്‍ നിന്നും സില്‍വര്‍ പ്ലേ ബട്ടണ്‍ അവാ‍‍ര്‍ഡ് ലഭിച്ചിരുന്നു. ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഒന്നിച്ച്‌ ലഭിച്ച ഈ അപൂര്‍വ്വ ഭാഗ്യത്തില്‍ സന്തോഷമുണ്ടെന്ന് അഹാന നേരത്തെ തന്നെ പറഞ്ഞിരുന്നു. അഹാന മാത്രമല്ല, അഹാനയുടെ കുടുംബവും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാണ്. അച്ഛന്‍ കൃഷ്ണകുമാര്‍, ​അമ്മ സിന്ധു, അഹാന, അനിയത്തിമാരായ ദിയ, ഇഷാനി, ഹന്‍സിക തുടങ്ങി ആറുപേര്‍ക്കും യൂട്യൂബ് ചാനലുകളുമുണ്ട്.

Readers Comment

Add a Comment