Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:16 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സീരിയൽ സിനിമ താരം ശബരീനാഥ് അന്തരിച്ചു. ഹൃദായാഘാതത്തെ തുടര്‍ന്നാണ് മരണം. 43 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ്. താരത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും. 

നിലവിളക്ക്, അമല, മിന്നുകെട്ട്, പാടാത്ത പൈങ്കിളി, പ്രണയം, സ്വാമി അയ്യപ്പന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ വേഷമിട്ടിട്ടുണ്ട്. 'മിന്നുകെട്ട്' എന്ന സീരിയലിന്റെ ലൊക്കേഷനില്‍ ചിത്രീകരണം കാണാനെത്തിയ ശബരീനാഥ്, ഒരു അഭിനേതാവിന്റെ അസാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന് പകരക്കാരനായാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ശേഷം നിരവധി ജനപ്രിയ പരമ്പരകളിൽ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ശബരീനാഥിന്റെ അവസാന നിമിഷങ്ങളില്‍ ആശുപത്രിയില്‍ എത്തിയ നടനും അവതാരകനുമായ കിഷേര്‍ സത്യ, സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ഷംനാദ്​ പുതുശ്ശേരി തുടങ്ങി നിരവധി പേർ ഫേസ്ബുക്കിൽ അദ്ദേഹത്തോടൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ചു. ഭൂമിയിലെ സന്ദര്‍ശനം മതിയാക്കി നിങ്ങള്‍ മടങ്ങിയെന്ന സത്യം നിങ്ങളുടെ പ്രിയതമക്കും കുഞ്ഞുങ്ങള്‍ക്കും തിരിച്ചറിയാന്‍ എങ്ങനെ സാധിക്കും എന്നാണ് കിഷോര്‍ സത്യ കുറിച്ചിരിക്കുന്നത്.

Readers Comment

Add a Comment