Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നടി രാകുല്‍ പ്രീതിനെതിരെ നടക്കുന്ന മാധ്യമവിചാരണയില്‍ വാര്‍ത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തിനും പ്രസാര്‍ ഭാരതിക്കും ന്യൂസ് ബ്രോഡ്കാസ്റ്റേര്‍സ് അസോസിയേഷനും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തി രാകുല്‍ പ്രതീന്റേയും സാറ അലിഖാന്റേയും പേര് നാര്‍കോടിക്‌സ് ബ്യൂറോയ്ക്ക് മൊഴി നല്‍കിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെ, രണ്ട് നടിമാര്‍ക്കെതിരേയും സോഷ്യല്‍മീഡിയയില്‍ വലിയ രീതിയിലുള്ള ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് രാകുല്‍ പ്രീത് കോടതിയെ സമീപിച്ചിത്. ടെലിവിഷന്‍ റെഗുലേഷന്‍സ് പ്രകാരം ചാനലുകള്‍ റിപ്പോര്‍ട്ടുകള്‍ നിയന്ത്രിക്കണമെന്നും രാകുല്‍ പ്രീത് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
തനിക്കെതിരെ മാധ്യമങ്ങളിലൂടെ നടക്കുന്നത് വാര്‍ത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണെന്ന് നടിയുടെ ഹര്‍ജിയില്‍ പറയുന്നു. ഇതിലാണ് നിലപാട് ആരാഞ്ഞ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഒക്‌ടോബര്‍ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കുമെന്നും അതിന് മുമ്പ് നിലപാട്? അറിയിക്കണമെന്നും കോടതി അറിയിച്ചു.
നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന ലഹരി മരുന്ന് കേസിലാണ് റിയ ചക്രബര്‍ത്തിയും സഹോദരനും ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്.
സാറ അലിഖാനും രാകുല്‍ പ്രീതും ഫാഷന്‍ ഡിസൈനര്‍ സൈമണ്‍ കമ്പാത്തയും അടക്കമുള്ളവര്‍ ലഹരി ഉപയോഗിച്ചതായി റിയ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. ബോളിവുഡിലെ പ്രമുഖരായ 25 പേരുടെ പട്ടിക നാര്‍കോട്ടിക്‌സ് ബ്യൂറോ തയ്യാറാക്കിയെന്നും വാര്‍ത്ത വന്നു.
എന്നാല്‍ ബോളിവുഡിലെ താരങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടില്ലെന്ന് എന്‍സിബി ഡയറക്ടര്‍ കെപിഎസ് മല്‍ഹോത്ര വ്യക്തമാക്കി. നേരത്തേ, ലഹരി മരുന്ന് വിതരണക്കാരുടേയും വില്‍പ്പന നടത്തുന്നവരുടേയും ലിസ്റ്റാണ് തയ്യാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
രാകുലിനും സാറയ്ക്കുമെതിരെ നടക്കുന്ന ആക്രമണത്തില്‍ പ്രതിഷേധവുമായി താരങ്ങളും രംഗത്തെത്തിയിരുന്നു.
24.92°C








