Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:24 pm
  • 9th August, 2026
  • Light Rain
24.52°C24.52°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിനിമാ ലോകത്ത് വലിയ ഷോക്ക് ആയിരുന്നു ശ്രീദേവിയുടെ ആകസ്മിക മരണം. താരം മരണപ്പെട്ടുവെന്നു വിശ്വസിക്കാനാകാത്ത ആരാധകർ ഇപ്പോഴും ഉണ്ട്. സിനിമയിലെ തന്റെ രണ്ടാം വരവിലും കത്തി ജ്വലിച്ച് നിക്കുമ്പോഴാണ് ശ്രീദേവി എന്നന്നേക്കുമായി യാത്രയായത്. 

ഇപ്പോൾ ശ്രീദേവിക്കൊപ്പമുള്ള ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് ഭർത്താവ് ബോണി കപൂർ. മാഡം തുസാഡ്‌സിലെ ശ്രീദേവിയുടെ ജീവൻ തുടിക്കുന്ന മെഴുകു പ്രതിമക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ബോണിക്കൊപ്പം മക്കളായ ജാൻവിയും ഖുഷിയും ചിത്രത്തിലുണ്ട്. ശ്രീദേവിയുടെ മെഴുകു പ്രതിമയുടെ ഒറ്റക്കുള്ള ചിത്രവും പുറത്തു വന്നിട്ടുണ്ട്. 

ശ്രീദേവിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാനാണ് താര കുടുംബം എത്തിയത്. മിസ്റ്റർ ഇന്ത്യ എന്ന ശ്രീദേവി ചിത്രത്തിലെ സീമ സോണി എന്ന കഥാപാത്രത്തിന്റെ മാതൃകയിലാണ് മെഴുകു പ്രതിമ ഒരുക്കിയിരിക്കുന്നത്.  പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനിടെ ബോണി കപൂർ വികാരാധീനനായി പൊട്ടിക്കരഞ്ഞു. ശ്രീദേവിക്ക് മരണമില്ല, പ്രതിമ ശ്രീ ദേവിയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകർക്ക് സമർപ്പിക്കുന്നതുവെന്ന് ബോണി കപൂർ പറഞ്ഞു. 

2018 ഫെബ്രുവരിയിലാണ് ശ്രീദേവിയുടെ മരണവാർത്ത പുറം ലോകമറിയുന്നത്. ദുബായിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മുറിയിലെത്തിയ ശ്രീദേവിയെ ബാത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താരത്തിന്റെ മരണം വലിയ വിവാദങ്ങളും അഭ്യൂഹങ്ങളും സൃഷ്ടിച്ചെങ്കിലും മരണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് കണ്ടെത്തുകയായിരുന്നു.

Readers Comment

Add a Comment