Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:17 am
  • 10th August, 2026
  • Broken Clouds
22.54°C22.54°C
  • Humidity: 97 %
  • Wind: 0.69 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ച് തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജ്. ഉലകനായകന്‍ കമല്‍ ഹാസനൊപ്പമാണ് കനകരാജിന്റെ അഞ്ചാം സിനിമ. പേരിട്ടിട്ടില്ലാത്ത ചിത്രം കമല്‍ ഹാസന്റെ 232ആം ചിത്രം എന്ന നിലയിലാണ് അനൗണ്‍സ് ചെയ്തത്. ഒരു ഗ്യാംഗ്സ്റ്റര്‍ സിനിമയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചന.

കനകരാജിന്റെ അടുത്ത ചിത്രത്തെപ്പറ്റി ചില അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. രജനികാന്തിനെ നായകനാക്കിയുള്ള സിനിമയാണ് വരുന്നതെന്നും കാര്‍ത്തി നായകവേഷത്തിലെത്തിയ കൈതി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അടുത്ത സിനിമയെന്നും റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. അതിനെയൊക്കെ അസ്ഥാനത്താക്കിയാണ് സംവിധായകന്റെ പ്രഖ്യാപനം.

വിജയ് നായകനായ മാസ്റ്റര്‍ ആണ് കനകരാജ് അവസാനം സംവിധാനം ചെയ്ത ചിത്രം. കഴിഞ്ഞ മാര്‍ച്ചില്‍ മാസത്തില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കൊവിഡ് സാഹചര്യത്തില്‍ മാറ്റിവെക്കുകയായിരുന്നു.

Readers Comment

Add a Comment