Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:21 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ചാരിറ്റിയുടെ പേരിൽ സന്തോഷ് പണ്ഡിറ്റ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ആരോപിച്ച് അനുജ എന്ന യുവതി എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതേ തുടർന്ന് സന്തോഷ് പണ്ഡിറ്റിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് ഫെയ്‌സ്ബുക്കിൽ മറുപടിയുമായി താരം രംഗത്ത് വന്നത്. 

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം :

പണ്ഡിറ്റിന്ടെ വചനങ്ങളും ബോധോദയങ്ങളും..

ദേ..എന്ടെ കമന്ട് ബോക്സില് വന്ന് ചില൪ ഒരു സീരിയസ് ആരോപണം നടത്തുന്നുണ്ടേ..അതായത് ഞാനൊരു ദിവസം രണ്ട് ഷ൪ട്ട് ഉപയോഗിക്കുന്നു എന്നതാണ് പലരും ചൊറിഞ്ഞു നടക്കുന്ന, പലരേയും ഉറക്കം നഷ്ടപ്പെടുത്തിയ പ്രശ്നം.ദിവസവും 2 ഷ൪ട്ട് ഇടുന്നു എന്ന ഈ ആരോപണം..ഞാ൯ പൂ൪ണ്ണമായും നിഷേധിക്കുന്നു. എന്ടെ വിവരക്കുറവുള്ള കുറേ വിമ൪ശക൪ ബോധപൂ൪വ്വം പറഞ്ഞുണ്ടാക്കുന്ന കള്ളക്കഥയാണ് അത്. കാരണം എത്രയോ ദിവസം രണ്ടല്ല ഏഴു വരെ ഷ൪ട്ട് ഞാ൯ ഉപയോഗിക്കാറുണ്ട്..മര കഴുതകളായ എന്ടെ വിമ൪ശക൪ ഈ സത്യം ഇതുവരെ അറിഞ്ഞില്ല..

ഷൂട്ടിംങ്ങ് ദിവസങ്ങളില് കുറേ സീനുകള് ഒരേ ദിവസമാണ് ഷൂട്ട് ചെയ്യുന്നത്. അപ്പോള് 7 സീൻ ഷൂട്ട് ചെയ്യുന്ന ദിവസങ്ങളിൽ സ്വഭാവികമായും 7 ഷ൪ട്ട് ഇടേണ്ടി വരും. പിന്നെ പാട്ട് രംഗങ്ങള് ഷൂട്ട് ചെയ്യുമ്പോഴും കുറേ ഷ൪ട്ട് മാറ്റണം. ഇതാണ് സത്യം.സാധാരണ ഷൂട്ടിംങ് ഇല്ലാത്ത ദിവസങ്ങളിലും രാവിലെ 5 മണിക്കെല്ലാം എഴുന്നേറ്റ് ഷ൪ട്ട് ധരിച്ചാണ് ദൂര യാത്രകളും മറ്റും നടത്തുന്നേ..വൈകുന്നേരം ആകുമ്പോഴേക്കും വിയ൪പ്പ് നാറ്റം വന്നാല് ചിലപ്പോള് ഷ൪ട്ട് മാറ്റാറുണ്ട്. ഇതൊക്കെ ഒരു criminal mistake ആണോ ? പൂക്കളുള്ള colourful shirt ധരിക്കുന്നേ എന്നു പറഞ്ഞും ചില മഹാന്മാർ  ദു:ഖത്തോടെ ഓരി ഇടുന്നത് കണ്ടു. എനിക്ക് ഇഷ്ടമുള്ള വസ്ത്രം ഇനിയും ധരിക്കും..ഇന്ത്യ സ്വാതന്ത്രമാണ്.

പിന്നെ ഷ൪ട്ട് 99% വും എന്നോട് ഇഷ്ടം ഉള്ളവരാണ് വാങ്ങി തരുന്നത്. ഈ വിഷയത്തില് കുരു പൊട്ടുന്നവര് സ്വന്തം അച്ഛനോട് ഇനി മേലിൽ  നിങ്ങൾ പണ്ഡിറ്റിന് വസ്ത്രം വാങ്ങി കൊടുക്കരുത് എന്ന് ഭീഷണി പെടുത്തിയാൽ  ചിലപ്പോള് ആ ചൊറിച്ചലിന് ഒരു സമാധാനം ആകും. പിന്നെ കുറേ വിമ൪ശകർ ഉന്നയിക്കുന്ന മറ്റൊരു ഗൗരവമായ വിഷയം ഞാ൯ പുറത്ത് പരിപാടികൾക്ക്  പോകുമ്പോൾ  പൗഡറിടുന്നു, മേക്കപ്പ് ഇടുന്നു..ഇതും സത്യമാണേ..ഈ രീതിയില് ചൊറിയുന്നവരോട് ഈ പ്രശ്നം തീ൪ക്കുവാ൯ നിങ്ങള് വീട്ടില് ചെന്ന് നിങ്ങളുടെ അമ്മയോട് പറയുക.."നിങ്ങൾ ദയവായ് ആ പണ്ഡിറ്റിന് മേക്കപ്പ് സാധനങ്ങള് വാങ്ങി കൊടുക്കരുത് " എന്ന്. അപ്പോള് വിമ൪ശകന്ടെ അമ്മ "പോയ് പണി നോക്കടാ.. പണ്ഡിറ്റ് ചോദിച്ചാല് ഞാ൯ എന്തും കൊടുക്കും" എന്നു മറുപടി പറഞ്ഞാല് വിമ൪ശക൯ തല താഴ്തി ഇളിഭ്യനായ് തിരിച്ചു വരിക..

ഇവരെന്നല്ല, എന്നെ വിമ൪ശിക്കുന്ന എത്ര പേ൪ സ്വന്തം വരുമാനത്തിന്റെ  പകുതിയോളം പാവപ്പെട്ടവന് നല്കുന്നുണ്ട്. ? ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരേയും ചതിച്ചിട്ടില്ല. ഓരോ പരിപാടിക്ക് പോകുമ്പോഴും പലരും shirt, food. തരാറുണ്ട്. ആരും അത് വിളിച്ച് പറയാറില്ല.
ഞാനാരുടേയും സ്വത്ത് പറ്റിച്ചു എന്നോ ആരേയും കൊന്നു എന്നൊന്നുമല്ലല്ലോ ആരോപണം..പൂക്കളുള്ള ഷ൪ട്ട് ഇടുന്നു, ഉച്ച ഭക്ഷണം കഴിക്കുന്നു etc. ഇനിയെന്കിലും ചാരിറ്റിക്ക് റീച്ച് കിട്ടുവാനായ് വ൯ തുക മുടക്കി പ്രശസ്തരെ വിളിക്കാതെ , സ്വന്തം മാതാപിതാക്കളെ വിളിക്കുവാനുള്ള ബുദ്ധി എല്ലാവരും കാണിക്കുക..പക്ഷേ മാതാ പിതാക്കള് പ്രശസ്തരല്ലാ എന്നും പറഞ്ഞ് പല "നന്മ മരങ്ങളും" തങ്ങളുടെ അരിയും കറിയും കൊടുക്കുന്ന ചാരിറ്റി പരിപാടികളില് ബോധപൂ൪വ്വം അവരെ ഒഴിവാക്കും..

ചാരിറ്റി ചെയ്യുന്നത് വലിയ തോതിൽ എന്തിനാണ് ഉദ്ഘാടനം നടത്തുന്നത്..ഇതെന്താ super market, car show room ആണോ ഉദ്ഘാടനം നടത്തുവാ൯ ? പക്ഷേ തങ്ങള് നടത്തുന്ന ചാരിറ്റി നാട്ടുകാരെ അറിയിക്കുവാ൯ വേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്.. വ൯ തുക ബുടക്കി പ്രശസ്തരെ വിളിച്ച് കാട്ടി കൂട്ടുന്ന എല്ലാ ചാരിറ്റികളും പ്രഹസനമല്ലേ.. Publicity ഉദ്ദേശിക്കാത്തവ൪ എന്തിനാണ് കണ്ട സിനിമാക്കാരെ കെട്ടി എഴുന്നള്ളിച്ച് കൊണ്ടു വരുന്നത് ? പിന്നെ പ്രശസ്തന് വേണ്ടി ചെലവാകുന്ന വ൯ തുക കൂടി ഏതെന്കിലും പാവപ്പെട്ടവ൪ക്ക് കൊടുത്തൂടെ..ഈ ചാരിറ്റി ഉദ്ഘാടന മഹാമഹത്തിന് എന്തിനാണ് സിനിമക്കാരെ വിളിക്കുന്നത് ? കഥയിൽ ചോദ്യമില്ല..അവരുടെ കൂടെ നിന്ന് കൂറേ ഫോട്ടോ എടുത്താലേ ചെയ്ത ചാരിറ്റി കാര്യം നാട്ടുകാര് അറിയൂ..publicity കിട്ടൂ.

Readers Comment

Add a Comment