Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:18 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദിവസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡിലെ മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് നടിമാരായ സാറ അലിഖാന്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരുടെ പേരുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. അറസ്റ്റിലായ റിയ ചക്രബര്‍ത്തിയുടെ മൊഴിയില്‍ 25 ഓളം ബോളിവുഡ് താരങ്ങളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതില്‍ ഉള്‍പ്പെട്ട പേരുകളാണ് സാറയുടേതും രാകുലിന്റേതുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

അതേസമയം ഈ വാര്‍ത്തകള്‍ നാര്‍കോട്ടിക്‌സ് വിഭാഗം നിഷേധിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സമന്‍സ് അയക്കാന്‍ ബോളിവുഡ് താരങ്ങളുടെ പേരുകളൊന്നുതന്നെ തയ്യാറാക്കിയിട്ടില്ലെന്ന് എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ കെപിഎസ് മല്‍ഹോത്ര പറഞ്ഞതായി ഫ്രീപ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ തെറ്റായ റിപ്പോര്‍ട്ടിന് രണ്ട് അഭിനേതാക്കളോടും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ക്ഷമ ചോദിച്ചിരിക്കുകയാണ്. #sorryrakul, #sorrysara ട്രെന്റിംഗ് ആയിട്ടുണ്ട്.

ഇതിന്റെ ഭാഗമായിട്ടാണ് ഇന്‍സ്റ്റഗ്രാമില്‍ സാമന്തയും ക്ഷമ ചേദിച്ചിരിക്കുന്നത്. വാര്‍ത്തയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സാമന്ത  ക്ഷമ ചോദിച്ചത്. രാകുല്‍ പ്രീത് സിംഗിനെ ടാഗ് ചെയ്തിട്ടുമുണ്ട്.

ശനിയാഴ്ച ടൈംസ് നൗവാണ് സാറയും രാകുല്‍ പ്രീതും മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായി റിയ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്. സുശാന്തിന്റെ ലോണവാല ഫാം ഹൗസില്‍വെച്ച് തനിക്കൊപ്പമാണ് ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതെന്നാണ് റിയ പറഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നാലെ താരങ്ങളുടെ പേര് സമൂഹമാധ്യമങ്ങളില്‍ സജീവമാവുകയായിരുന്നു.

Readers Comment

Add a Comment