Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:25 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡ് താരം കങ്കണ റണാവത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. താരത്തിന്റെ വീട്ടില്‍ അനധികൃത നിര്‍മ്മാണം നടത്തിയെന്ന് കാണിച്ച് ബൃഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. ഓഫീസ് കെട്ടിടം അനധികൃതമായി പണി കഴിപ്പിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പൊളിച്ചതിനു പിന്നാലെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഓഫീസിലേതിനെക്കാള്‍ ശക്തമായ നിയമവിരുദ്ധത നിര്‍മ്മാണങ്ങള്‍ ഘറിലെ വീട്ടില്‍ നടത്തിയിട്ടുണ്ടെന്നാണ് കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടുന്നത്. നടിക്ക് ഇവിടെ മൂന്ന് ഫ്‌ലാറ്റുകളാണുള്ളത്. ഇവയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ബൃഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പറയുന്നത്.

ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണത്തിന് പിന്നാലെ മുംബൈയില്‍ പാക് അധീന കശ്മീരിന് സമാനമായ സ്ഥിതിയാണെന്ന കങ്കണയുടെ പ്രസ്താവനയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഈ പശ്ചാത്തലത്തില്‍ കങ്കണയുടെ മുംബൈയിലെ ഓഫിസ് കെട്ടിടം പൊളിച്ച് നീക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ഉത്തരവിട്ടിരുന്നു. അനധികൃത നിര്‍മാണമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സെപ്തംബര്‍ 9നാണ് കങ്കണയുടെ ഓഫീസ് അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് കാണിച്ച് പൊളിക്കാന്‍ ആരംഭിച്ചത്. തുടര്‍ന്ന് കങ്കണ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ബോംബെ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യുകയായിരുന്നു.

ഇതിനിടെ, താന്‍ ലഹരിക്കടിമയായിരുന്നു എന്ന പഴയ തുറന്നു പറച്ചില്‍ വിഡിയോയുടെ അടിസ്ഥാനത്തില്‍ കങ്കണ റണാവത്തിനെതിരെ കേസെടുക്കാന്‍ പൊലീസ് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. താരത്തിനെതിരെ അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രാലയം മുംബൈ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുംബൈ ക്രൈംബ്രാഞ്ച് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് മിഡ്-ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

Readers Comment

Add a Comment