Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:31 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സദാചാര വാദികള്‍ക്ക് മറുപടിയുമായി അനശ്വര രാജന്‍. 18ആം പിറന്നാള്‍ ആഘോഷിച്ചതിനു പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു ലഭിച്ച സദാചാര കമന്റുകള്‍ക്കാണ് താരം മറുപടി നല്‍കിയത്. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് കൗമാര താരത്തിനെതിരെ സദാചാര കമന്റുകള്‍ നിറഞ്ഞത്. ഇതിന്, അതേ വസ്ത്രം ധരിച്ച് രണ്ട് ചിത്രങ്ങള്‍ കൂടി പോസ്റ്റ് ചെയ്താണ് താരം മറുപടി നല്‍കിയത്.

'ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ പ്രവൃത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിനെന്നോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടുക.' ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി അനശ്വര കുറിച്ചു. മുന്‍പും താരം സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്.

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര സിനിമയിലെത്തുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി. രാംഗി എന്ന തമിഴ് ചിത്രത്തില്‍ തൃഷയോടൊപ്പം അഭിനയിച്ചു. വാങ്ക് എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.

 

Readers Comment

Add a Comment