Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:16 am
  • 10th August, 2026
  • Broken Clouds
22.54°C22.54°C
  • Humidity: 97 %
  • Wind: 0.69 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൻ്റെ പുത്തൻ ചിത്രത്തെ പറ്റിയുള്ള വിശേഷം പങ്കുവെച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ ഇപ്പോൾ. വെള്ളരിക്കാ പട്ടണം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചുകൊണ്ടാണ് മഞ്ജു വാര്യർ പുതിയ ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒരുപാട് സന്തോഷത്തോടെയാണ് തൻ്റെ പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെക്കുന്നതെന്നും അടിപൊളി ടീമിനൊപ്പം ജോയിൻ ചെയ്യാൻ അക്ഷമയോടെയാണ് താൻ കാത്തിരിക്കുന്നതെന്നും മഞ്ജു വാര്യർ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് കുറിച്ചു.സൌബിനൊപ്പം ഒന്നിച്ചഭിനയിക്കുന്നതിൻ്റെ ത്രില്ലും മഞ്ജു വാക്കുകളിൽ കൂടി വ്യക്തമാക്കിയിട്ടുണ്ട്. കളരിപ്പയറ്റ് തട്ടിൽ പോരടിച്ച് നിൽക്കുന്ന മഞ്ജു വാര്യരുടെയും പോരിൽ തോറ്റതായി നിൽക്കുന്ന സൌബിൻ്റെയുടം കാരിക്കേച്ചറാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.നവാഗതനായ മഹേഷ് വെട്ടായാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫുള്ളോൺ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. ശരത്ത് കൃഷ്ണയും സംവിധായകൻ മഹേഷ് വെട്ടിയാറും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Readers Comment

Add a Comment