Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്ക് ഇന്ന് 42 മത്തെ പിറന്നാൾ. മലയാള സിനിമയിൽ പകരംവെക്കാനില്ലാത്ത ഒരു സൂപ്പർ താരമാണ് മഞ്ജു വാര്യർ എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ പ്രിയതാരത്തിന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് താരങ്ങളും ആരാധകരും എത്തുകയാണ്. സാക്ഷ്യമെന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമാരംഗത്തേയ്ക്ക് എത്തിയത്. കലോത്സവ വേദിയിൽ നിന്നുമാണ് താരം വെള്ളിത്തിരയിലേക്ക് എത്തുന്നത്. കുറച്ചുകാലം സിനിമയിൽ നിന്നും മാറിനിന്നുവെങ്കിലും ശക്തമായ കഥാപാത്രത്തോടെ താരം തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ സുരക്ഷിതമാണെന്ന് തെളിയിച്ച നടിയാണ് മഞ്ജു വാര്യർ. കഴിഞ്ഞ വർഷം തമിഴ് സിനിമയിലും അരങ്ങേറ്റം നടത്തി തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് താരം. മഞ്ജുവിന്റെ 'അസുരനിലെ' മികച്ച പ്രകടനം വളരെയധികം പ്രശംസ പിടിച്ചുപറ്റിയിരുന്നു. മഞ്ജുവിന്റെതായി ഇനി പുറത്തിറങ്ങാനും നിരവധി സിനിമകൾ ഉണ്ട്. വളരെ പ്രതീക്ഷയോടെ ആരാധകർ മഞ്ജുവിന്റെ സിനിമയ്ക്കായി കാത്തിരിക്കുകയാണ്.
30.82°C








