Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:18 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാരാഷ്ട്ര സര്‍ക്കാര്‍ കങ്കണ റണൗത്ത് പോരില്‍ പരിഹാസവുമായി സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. മുംബൈയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പൊളിച്ചുമാറ്റിയ കങ്കണയുടെ ഓഫീസ് പുനര്‍നിര്‍മ്മിക്കാന്‍ എല്‍.കെ അദ്വാനി രഥയാത്ര നടത്തുമെന്ന് കുനാല്‍ കമ്ര പറഞ്ഞു.

ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ മുംബൈയിലെ തന്റെ ഓഫീസ് അയോധ്യയിലെ രാമക്ഷേത്രം പോലെയാണെന്ന് കങ്കണ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ശിവസേന പ്രവര്‍ത്തകര്‍ ഓഫീസ് തകര്‍ത്തുവെന്നാരോപണത്തിന് മറുപടി നല്‍കവെയാണ് ഈ പരാമര്‍ശം.

'മണികര്‍ണികയ്ക്ക് മുമ്പ് അയോധ്യ പശ്ചാത്തലമാക്കി ഒരു ചിത്രത്തെപ്പറ്റി ആലോചിച്ചിരുന്നു. ഇത് വെറുമൊരു കെട്ടിടമല്ല. രാമക്ഷേത്രം തന്നെയാണ്. ഇന്ന് അവിടെ ബാബര്‍ എത്തി. ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. തകര്‍ത്ത രാമക്ഷേത്രം വീണ്ടുമുയര്‍ത്തുകയാണ് നമ്മള്‍. ബാബറിനെ ഓര്‍ക്കുക, തകര്‍ത്തതെല്ലാം വീണ്ടും നിര്‍മ്മിക്കും' കങ്കണ ട്വീറ്റ് ചെയ്തു.

മുംബൈയെ പാക് അധിനിവേശ കശ്മീര്‍ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് കങ്കണയും ശിവസേനയും തമ്മിലുള്ള പോര് മുറുകിയത്. തുടര്‍ന്ന് നടിയ്ക്ക് മുംബൈയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് ശിവസേന നേതാക്കള്‍ പറഞ്ഞിരുന്നു.

അതേസമയം കങ്കണ റണൗത്തിന്റെ മുംബൈയിലെ ഓഫീസ് പൊളിച്ച് മാറ്റാനുള്ള തീരുമാനത്തെ ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കെട്ടിടം പൊളിച്ച് മാറ്റാനുള്ള ബി.എം.സി നടപടിക്കെതിരെ കങ്കണ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തല്‍ക്കാലം പൊളിച്ച് മാറ്റല്‍ നിര്‍ത്തിവെയ്ക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

Readers Comment

Add a Comment