Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:44 am
  • 15th September, 2026
  • Overcast Clouds
24.82°C24.82°C
  • Humidity: 94 %
  • Wind: 1.08 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ നേരിട്ടും അല്ലാതെയും ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. താരത്തിന് ആശംസകള്‍ നേരുന്നതിലും സമ്മാനം ഒരുക്കുന്നതിലെ വൈവിധ്യവുമെല്ലാം പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ വാപ്പച്ചിക്ക് സ്നേഹചുംബനം നല്‍കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. എന്നാല്‍, മകള്‍ സുറുമി വാപ്പച്ചിക്കായി ഒരു സ്പെഷ്യല്‍ കേക്കാണ് ചെയ്യിപ്പിച്ചത്.

മരങ്ങളും ചെടികളും നടാനും അവയില്‍ പഴങ്ങള്‍ വരുന്നത് കാണാനും ഏറേ ഇഷ്ടമുള്ള മമ്മൂട്ടിക്ക് ചെടികളും പഴങ്ങളും നിറഞ്ഞ് നില്‍ക്കുന്ന ചെടിയുടെ ആകൃതിയിലുള്ള കേക്കാണ് സമ്മാനിച്ചത്. നീല നിറത്തിലുള്ള മനോഹരമായ കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

Readers Comment

Add a Comment