Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:37 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രൊഫസർ ഡിങ്കന് പിന്നാലെ വീണ്ടും ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ച് ദിലീപ്. 'ഖലാസി' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റര്‍ താരം തന്നെ പുറത്തിറക്കിയിരിക്കുകയാണ്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മിഥിലാജാണ്. ഒരു ചരിത്രകഥയാണ് ചിത്രമെന്നാണ് ടൈറ്റിൽ തരുന്ന സൂചന.ഇതൊരു കെട്ടുകഥയല്ല, കെട്ടിന്‍റെ കഥയാണ്' എന്ന ടാഗ് ലൈനോടെയാണ് ടൈറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. തുറമുഖങ്ങളിലും കപ്പൽ നിർമ്മാണശാലകളിലും ജോലിചെയ്യുന്ന തൊഴിലാളികൾക്ക് അറബിയിൽ പറയുന്ന വാക്കാണ് ഖലാസി. ഒരു ഉരു പശ്ചാത്തലമാക്കി വടം കൊണ്ടാണ് ഖലാസി എന്ന പേര് എഴുതിയിരിക്കുന്നതായി പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്.മിമിക്രിയിലൂടെയെത്തി പിന്നീട് സിനിമയില്‍ സഹസംവിധായകനായി നടനായി നായകനായി മാറിയ ദിലീപ് സിനിമയിലെത്തിയിട്ട് 28 വര്‍ഷം പിന്നിടുന്ന വര്‍ഷം കൂടിയാണിത്. 28 വര്‍ഷങ്ങള്‍ക്കിപ്പുറം നിരവധി ഹിറ്റ് സിനിമകള്‍ തന്‍റെ പേരിൽ ദിലീപ് കുറിച്ചുകഴിഞ്ഞിട്ടുണ്ട്. 

Readers Comment

Add a Comment