Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലയാളി പ്രേക്ഷക മനം ചുരുങ്ങിയ കാലം കൊണ്ട് കവർന്ന നടിയാണ് കനിഹ. പഴശ്ശിരാജയിലും സ്പിരിറ്റിലും കരുത്തുറ്റ കഥാപാത്രങ്ങൾ അനായാസം അവതരിപ്പിച്ച താരം ഈ സിനിമകൾ കൊണ്ട് നിരവധി ആരാധകരെയാണ് സൃഷ്ടിച്ചത്. വിവാഹ ശേഷം സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരമിപ്പോൾ. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം.
തന്റെ കോളേജ് കാലത്തെ ഒരു ഐ ഡി കാർഡ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് കനിഹ. 2001 -2002 കാലത്തെ ഐ ഡി കാർഡ് ആണ് കനിഹ ഷെയർ ചെയ്തിരിക്കുന്നത്. കാർഡിൽ താരത്തിന്റെ യഥാർത്ഥ പേര് ദിവ്യ ആണെന്നും എഴുതിയിട്ടുണ്ട്. അന്ന് താൻ ഇത്ര നിഷ്കളങ്ക ആയിരുന്നോ എന്നാണ് കനിഹയുടെ ചോദ്യം. നാല് വർഷം മുമ്പുണ്ടായ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടെങ്കിലും ഈ ഐ ഡി കാർഡ് താൻ നിധി പോലെ സൂക്ഷിക്കുകയാണെന്നു നടി വെളിപ്പെടുത്തി. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്ത് വന്നിരിക്കുന്നത്.
30.82°C








