Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കഴിഞ്ഞ മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. കൊവിഡ് പ്രതിസന്ധിമൂലം റിലീസ് മുടങ്ങിയ ചിത്രങ്ങള്‍ റിലീസ് ചെയ്ത ശേഷം മാത്രമായിരിക്കും മരക്കാര്‍ തിയേറ്ററുകളില്‍ എത്തുകയെന്നാണ് ആന്റണി പറഞ്ഞത്.
കൊവിഡ് പ്രതിസന്ധി നീണ്ടുപോയാല്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് മുന്‍പ് ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഓണത്തോട് അനുബന്ധിച്ച് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ വീ ഷാല്‍ ഓവര്‍ കം തിരുവോണ ലൈവ് ഷോയിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.
'അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും സിനിമാതാരങ്ങളെ മത്സരിപ്പിക്കരുത്; ഈ പഴം വിഴുങ്ങികളെ ചുമക്കേണ്ട കാര്യമുണ്ടോ ഇടതുപക്ഷത്തിന്? ഹരീഷ് പേരടി
തീയെറ്ററില്‍ തന്നെയാവും ചിത്രം റിലീസ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.കൊവിഡിന്റെ സാഹചര്യമൊക്കെ മാറി, ആളുകള്‍ തിയറ്ററില്‍ എത്തി തുടങ്ങിയതിന് ശേഷം മാത്രമേ കുഞ്ഞാലി മരക്കാര്‍ റിലീസ് ഉണ്ടാകൂ. എല്ലാ രാജ്യത്തും ഒന്നിച്ചു റിലീസ് ചെയ്യേണ്ട സിനിമയാണിത്. കൊവിഡ് നീണ്ടു പോയാല്‍ ദൃശ്യം 2 ആകും ആദ്യം റിലീസ് ചെയ്യുക.' ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
സെപ്റ്റംബര്‍ 14നാണ് ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തും തൊടുപുഴയിലുമായിരിക്കും ചിത്രീകരണം. കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ മുന്‍കരുതലുകളോടെയാണ് ചിത്രീകരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഭാഗമാകുന്ന എല്ലാവരിലും കൊവിഡ് പരിശോധന നടത്തും. ഒരു ഹോട്ടലിലാകും എല്ലാവരെയും താമസിപ്പിക്കുകയെന്നും ആന്റണി പറഞ്ഞു.
ആരും പ്രതീക്ഷിക്കാത്ത സിനിമയായിരിക്കും ദൃശ്യം 2 എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പേ താന്‍ ജിത്തുവിനോട് പറഞ്ഞിരുന്നെന്നും എന്നാല്‍ നല്ല കഥ കിട്ടുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അടുത്തിടെയാണ് ഒരു ത്രെഡ് കിട്ടിയെന്ന് പറഞ്ഞുകൊണ്ട് ജിത്തു വിളിക്കുന്നത്. വര്‍ഷങ്ങളോളം ജീത്തു മനസ്സില്‍ കണ്ട കാര്യമാണത്.
ആരും ചിന്തിക്കാത്ത തരത്തിലുള്ള ഒരു കാര്യം ആ സിനിമയിലുണ്ടെങ്കിലേ അത് ചെയ്തിട്ട് കാര്യമുള്ളൂ, മാത്രമല്ല സെക്കന്‍ഡ് പാര്‍ട്ടുകള്‍ വളരെ സൂക്ഷിച്ച് മാത്രമേ എടുക്കാന്‍ പാടുള്ളൂ. അതുകൊണ്ട് കഥയില്‍ വളരെ അതികം ജോലികള്‍ ചെയ്തിട്ടാണ് ജീത്തു ജോസഫ് അത് ചെയ്യുന്നത്.' എന്നും ആന്റണി പറഞ്ഞു.
2013 ഡിസംബറില്‍ റിലീസ് ചെയ്ത ദൃശ്യം മലയാള സിനിമയില്‍ വന്‍ ഹിറ്റായിരുന്നു. പുലിമുരുകന് മുന്‍പ് മോഹന്‍ലാലിന്റെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ദൃശ്യം.
ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്തിരുന്നു.
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.
24.92°C








