Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:19 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യന്‍ സിനിമയില്‍ അതികം പരീക്ഷിച്ചിട്ടില്ലാത്ത ഫിലിം മേക്കിംഗ് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. പൂര്‍ണമായും ഈ രീതിയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കുന്നത് ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സാണ്. നിരവധി ഹോളിവുഡ് സിനിമകള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയ ഇവാന്‍ ഇവാന്‍സിന്റെ ആദ്യ ഇന്ത്യന്‍ സിനിമയാണിത്.

ഒരു കൂട്ടം പുതുമുഖങ്ങളാണ് 'വഴിയെ' എന്ന് പേരിട്ടിരിക്കുന്ന ഈ പരീക്ഷണ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. തരിയോട് എന്ന ഡോക്യൂമെന്ററിയ്ക്ക് ശേഷം നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഈ ഹൊറര്‍ ചിത്രത്തില്‍ പുതുമുഖങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിര്‍മിക്കുന്ന ഈ പരീക്ഷണ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മിഥുന്‍ ഇരവില്‍, ഷോബിന്‍ ഫ്രാന്‍സിസ്, കിരണ്‍ കാബ്രത്ത് എന്നിവരാണ്.

ലോകപ്രശസ്ത സിനിമാ താരം റോജര്‍ വാര്‍ഡ് ഉള്‍പ്പടെ ഹോളിവുഡില്‍ നിന്നടക്കമുള്ള പല വിദേശ താരങ്ങളും ഭാഗമാകുന്ന തരിയോട്: ദി ലോസ്റ്റ് സിറ്റി എന്ന വരാനിരിക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ സംവിധായകന്‍ കൂടിയാണ് നിര്‍മല്‍. തരിയോട് എന്ന ഡോക്യൂമെന്ററി ചിത്രത്തിന്റെ സിനിമാറ്റിക് റീമേക്കാണ് ഈ ചിത്രം.

Readers Comment

Add a Comment