Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:12 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അവതാരകനും ആർ ജെ യുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കുഞ്ഞെല്‍ദോയുടെ ചിത്രീകരണം ആരംഭിച്ചു. ആസിഫ് അലി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കോട്ടയത്ത് വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിരിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ആദ്യം നായകനായി നിശ്ചയിച്ചിരുന്നത് ദുൽഖർ സൽമാനെ ആയിരുന്നു. ടീനേജ് വേഷങ്ങൾ ചെയ്യാൻ ദുൽഖർ വിസമ്മതിച്ച്‌ സ്വയം ഒഴിവായതായാണ് വിവരം. 19 കാരന്റെ വേഷത്തിൽ ആസിഫ് അലി ചിത്രത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ ക്രിയേറ്റിവ് ഡയറക്ടറായി വിനീത് ശ്രീനിവാസനും ചിത്രത്തിനൊപ്പം ഉണ്ട്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യുന്നത് ഷാൻ റഹ്മാൻ ആണ്.

Readers Comment

Add a Comment