Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:37 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡിലെ ഒരു 'സ്വഭാവ നടന്‍' തന്നെ ലഹരിമരുന്നിന് അടിമയാക്കിയെന്ന വെളിപ്പെടുത്തലുമായി നടി കങ്കണ റണൗട്ട്. താന്‍ പ്രതിസന്ധി ഘട്ടം നേരിട്ടിരുന്ന സമയത്തായിരുന്നു സംഭവം. സിനിമാ രംഗത്തേക്ക് കാലെടുത്തുവച്ച ഘട്ടത്തില്‍ സ്വയം പ്രഖ്യാപിത മാര്‍ഗദര്‍ശിയായി രംഗത്തെത്തിയ അദ്ദേഹം പിന്നീട് 'സ്വയം പ്രഖ്യാപിത ഭര്‍ത്താവായി' മാറുകയായിരുന്നുവെന്നും കങ്കണ റണൗട്ട് പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ റണൗട്ട് ഇക്കാര്യം തുറന്നു പറഞ്ഞത്.

കങ്കണ സിനിമയില്‍ എത്തുന്നതിന് മുന്‍പാണ് സംഭവം നടന്നത്. പതിനാറാം വയസില്‍ മണാലി വിട്ട കങ്കണ പിന്നീട് ചണ്ഡിഗഢില്‍ എത്തി. ഇവിടെ പരിപാടിയില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത കങ്കണ തുടര്‍ന്ന് മുംബൈക്ക് പോയി. അവിടെ ഒരു ബന്ധുവിനൊപ്പം താമസിക്കുന്നതിനിടെയാണ് സ്വഭാവ നടനെ പരിയപ്പെടുന്നത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ പല പാര്‍ട്ടികളിലും കൊണ്ടുപോയി. അവിടെ വച്ചാണ് ലഹരിമരുന്ന് നല്‍കി തുടങ്ങിയത്. അതിന് ശേഷം അയാള്‍ കൂടുതല്‍ നിയന്ത്രണം ഏറ്റെടുത്തു. പിന്നീട് തന്റെ ഭര്‍ത്താവിനെ പോലെ പെരുമാറാന്‍ തുടങ്ങി. എതിര്‍ത്തപ്പോഴെല്ലാം ചെരുപ്പ് ഊരി അടിച്ചിട്ടുണ്ടെന്നും കങ്കണ പറയുന്നു.

തന്റെ സിനിമകള്‍ ശ്രദ്ധിക്കപ്പെടുന്നത് അയാള്‍ക്ക് ഇഷ്ടമായിരുന്നില്ല. ഇതിന്റെ ദേഷ്യത്തില്‍ ലഹരിമരുന്ന് ഇഞ്ചക്ഷനുകള്‍ നല്‍കാന്‍ ആരംഭിച്ചു. പലപ്പോഴും ഷൂട്ടിങ്ങിന് പോകാന്‍ കഴിയാത്ത അവസ്ഥയായി. ഇതേക്കുറിച്ച് സംവിധായകന്‍ അനുരാഗ് ബസുവിനോടു പറഞ്ഞു. പീഡനം ഭയന്ന് പലരാത്രികളിലും ബസുവിന്റെ ഓഫീസിലാണു താമസിപ്പിച്ചതെന്നും കങ്കണ വ്യക്തമാക്കി. സുശാന്തിന്റെ മരണത്തില്‍ ലഹരിമരുന്ന് ലോബികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമ്പോഴാണ് കങ്കണയുടെ വെളിപ്പെടുത്തല്‍.

Readers Comment

Add a Comment