Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:17 am
  • 10th August, 2026
  • Broken Clouds
22.54°C22.54°C
  • Humidity: 97 %
  • Wind: 0.69 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹിറ്റ് മലയാള ചിത്രമായ അയ്യപ്പനും കോശിയുടെ തമിഴ് റീമേക്കിൽ കാര്‍ത്തിയും പാര്‍ത്തിപനും അയ്യപ്പനും കോശിയുമാകും. നിര്‍മ്മാതാവ് കതിരേസന്റെ ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സ് പൃഥ്വിരാജിന്റെ ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നടന്മാരായ ശരത്കുമാറും ശശികുമാറും സമീപിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

ഇപ്പോള്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ കാര്‍ത്തി, പാര്‍ത്തിപന്‍ എന്നിവരെ നിശ്ചയിച്ചിട്ടുണ്ട് എന്നതാണ്. കാര്യങ്ങള്‍ സാധാരണ നിലയിലായാല്‍ ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. സര്‍ക്കാര്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്ന ചുരുങ്ങിയ ജോലിക്കാരുമായി ചിത്രത്തില്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യതകളെക്കുറിച്ചും കതിരേസണ്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഊട്ടിയിലും കൊടൈക്കനാലിലും ചിത്രീകരിക്കും. ബിജു മേനോൻ ചെയ്ത കഥാപാത്രമായി പാര്‍ത്ഥിപന്‍ എത്തുമ്പോൾ പൃഥ്വിരാജ് ചെയ്ത കഥാപാത്രമായി കാര്‍ത്തി എത്തും.

Readers Comment

Add a Comment