Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:35 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ട്രാൻസിന്റെ ചിത്രീകരണം പൂർത്തിയായി. ഫഹദ് ഫാസിൽ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കൊച്ചിയിലായിരുന്നു ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ. ആംസ്റ്റർഡാമിലും കേരളത്തിലും തമിഴ്‌നാട്ടിലും മുംബൈയിലുമായാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്. 2012 ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലാണ് അൻവർ റഷീദ് അവസാനമായി സംവിധാനം ചെയ്ത മുഴുനീള ചിത്രം. അഞ്ചു സുന്ദരികൾ എന്ന ആന്തോളജി ചിത്രത്തിൽ 'ആമി' എന്ന ഷോർട് ഫിലിം അൻവർ റഷീദ് സംവിധാനം ചെയ്തിരുന്നു. 2017 ജൂലൈയിലാണ് ട്രാൻസിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ചെറുകഥകൾ കോർത്തിണക്കി കൊണ്ടുള്ള ആന്തോളജി ആണ് ചിത്രമെന്ന് ആദ്യ ഘട്ടത്തിൽ അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ചിത്രം ആന്തോളജി ആയിരിക്കില്ലെന്നു സംവിധായകൻ വ്യക്തമാക്കി. ഡിസംബറിൽ ക്രിസ്മസ് റിലീസ് ആയി ചിത്രം തിയേറ്ററുകളിൽ എത്തും.

Readers Comment

Add a Comment