Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:13 pm
  • 9th August, 2026
  • Overcast Clouds
23.38°C23.38°C
  • Humidity: 95 %
  • Wind: 0.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രമായ കെജിഎഫിന്റെ രണ്ടാം ഭാഗത്തിനെതിരെ ബഹിഷ്‌കരണ ക്യാമ്പയിന്‍. ചിത്രത്തിലേക്ക് തെന്നിന്ത്യന്‍ താരം പ്രകാശ് രാജിനെ ക്ഷണിച്ചു കൊണ്ട് സംവിധായകന്‍ പ്രശാന്ത് നീല്‍ പങ്കുവച്ച ലൊക്കേഷന്‍ ചിത്രങ്ങളുടെ കമന്റ് ബോക്‌സിലാണ് ബഹിഷ്‌കരണ ക്യാമ്പയിന്‍ നടക്കുന്നത്.

പ്രകാശ് രാജിനെ എന്തിന് ചിത്രത്തിലേക്ക് ക്ഷണിച്ചു എന്നാണ് ക്യാമ്പയിന്‍ നടത്തുന്നവരുടെ ചോദ്യം. പ്രകാശ് രാജ് ബുദ്ധിജീവിയാണെന്നും അദ്ദേഹം ഉണ്ടെങ്കില്‍ സിനിമ കാണില്ലെന്നും ഇവര്‍ കമന്റ് ചെയ്യുന്നു. ദേശവിരുദ്ധനായ പ്രകാശ് രാജിനെ കമന്റ് ചെയ്ത താങ്കള്‍ ഹിന്ദു ആണോ?, ചിത്രമല്ല, ഹിന്ദുത്വമാണ് വലുത്, വഞ്ചകനെയാണ് നിങ്ങള്‍ കാസ്റ്റ് ചെയ്തിരിക്കുന്നത്, കര്‍ണാടകയില്‍ നൂറുകണക്കിന് നടന്മാര്‍ ഉണ്ടായിരിക്കെ മതത്തിനെതിരെ സംസാരിക്കുന്ന ഒരാളെയാണ് നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്, ദേശവിരുദ്ധനും ഹിന്ദു വിരുദ്ധനുമായ ഒരാളാണ് പ്രകാശ് രാജ്. ഇങ്ങനെ പോകുന്നു കമന്റുകള്‍.

യാഷിനെ നായകനാക്കി സംവിധാനം ചെയ്ത ആദ്യ ചിത്രം കര്‍ണാടകയില്‍ മാത്രമല്ല, രാജ്യമെമ്പാടും മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിന് കേരളത്തിലും ഒട്ടേറെ ആരാധകരുണ്ട്. 250 കോടി രൂപയാണ് കെജിഎഫ് ബോക്‌സോഫീസില്‍ നിന്ന് വാരിയത്. കന്നഡ ഇന്‍ഡസ്ട്രിയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയും കെജിഎഫ് തന്നെ.

Readers Comment

Add a Comment