Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിവിൻ പോളി- നയൻതാര ചിത്രം ലവ് ആക്ഷൻ ഡ്രാമയിലെ ആദ്യ സോങ് ടീസർ പുറത്തിറങ്ങി. കുടുക്ക് സോങ് എന്ന് പേരിട്ടിരിക്കുന്ന അടിപൊളി ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്ന പാട്ടിനു സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്‌മാൻ ആണ്. മനു മഞ്ജിത്തിന്റേതാണ് വരികൾ.ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരഭം ആണ് ലവ് ആക്ഷൻ ഡ്രാമ. ഫൺടാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗീസും വിശാഖ് സുബ്രമണ്യവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദിനേശ് എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. ശോഭ ആയി നയൻ താരയും എത്തുന്നു. സെപ്റ്റംബർ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.
30.82°C








