Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:31 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടിയും മോഡലുമായ റിയ ചക്രവര്‍ത്തിക്കെതിരെ നാര്‍ക്കോട്ടിക്സ് ബ്യൂറോ കേസെടുത്തു. റിയയ്ക്ക് മയക്കുമരുന്ന് ഇടപാടുകള്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ സഞ്ജയ് മിശ്ര നല്‍കിയ വിവരങ്ങള്‍ ഉള്‍പ്പെട്ട കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിയക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. റിയയെ ചോദ്യം ചെയ്ത ഇഡി അവര്‍ക്ക് നിരോധിത മയക്കുമരുന്നുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കാവുന്ന തരത്തിലുള്ള ചില തെളിവുകള്‍ സിബിഐയ്ക്കും എന്‍സിബിക്കും കൈമാറിയിരുന്നു.

അതേസമയം, ആരോപണം നിഷേധിച്ച് റിയ ചക്രവര്‍ത്തിയുടെ അഭിഭാഷകന്‍ രംഗത്തെത്തി. റിയ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്നും രക്തപരിശോധനയ്ക്ക് എത് സമയവും തയ്യാറെന്നും അഭിഭാഷകന്‍ അറിയിച്ചു.

Readers Comment

Add a Comment