Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദൃശ്യത്തിന് രണ്ടാം ഭാഗം ഒന്നാം ഭാഗത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്ന് സംവിധായകന്‍ ജീത്തു ജോസഫ്.രണ്ടാം ഭാഗം ക്രൈമുമായി ബന്ധപ്പെട്ടതായിരിക്കില്ലെന്നും പൂര്‍ണമായും കുടുംബകഥയായിരിക്കും പറയുകയെന്നുമാണ് ജീത്തു അറിയിച്ചിരിക്കുന്നത്. ഫാമിലി ഡ്രാമയായിരിക്കും രണ്ടാം ഭാഗം. ക്രൈം ആദ്യ ഭാഗത്തില്‍ തന്നെ അവസാനിച്ചു. ജോര്‍ജുകുട്ടിയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ ജീവിതമാണ് രണ്ടാം ഭാഗം പറയുന്നത്.

സെപ്റ്റംബര്‍ 14നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. അതുവരെ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വാറന്റൈന്‍ ചെയ്തായിരിക്കും ചിത്രീകരണം. കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിംഗ് ഷെഡ്യൂള്‍ തീരുന്നതു വരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും.

ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിംഗ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തു നിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. ഷൂട്ടിംഗ് തീരുന്നതു വരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തു പോകാനും അനുവാദമുണ്ടാകില്ല.

Readers Comment

Add a Comment