Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:32 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സഹനടനായും കോമഡി നടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ മലയാള സിനിമയിലെ മുതിർന്ന നടനാണ് ജനാര്‍ദനന്‍. ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തനിക്കിതുവരെയും അവാര്‍ഡുകളൊന്നും ലഭിക്കാത്തത് എന്തുകൊണ്ടെന്ന് മനസ് തുറന്നിരിക്കുകയാണ് ജനാര്‍ദനന്‍.

അവാര്‍ഡ് ഒരിക്കലും തന്നെ മോഹിപ്പിച്ചിട്ടില്ല. ഇത്ര വര്‍ഷം സിനിമയില്‍ അഭിനയിച്ചിട്ടും അതിനെ കുറിച്ച്‌ ചിന്തിച്ചിട്ടില്ല. ജനാര്‍ദനന്‍ പറയുന്നു. എനിക്ക് ഒരു അവാര്‍ഡും കിട്ടിയിട്ടില്ല. എന്റെ മനസിന് തൃപ്തിയുളള ഒരുപാട് സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞതാണ് എന്റെ അവാര്‍ഡ്.

എന്നെക്കാള്‍ നല്ല ആളുകളായിരിക്കണമല്ലോ അവാര്‍ഡ് കൊടുക്കുക? ആ വിശ്വാസം എന്നെ സമാധാനപ്പെടുത്തുന്നു. അവാര്‍ഡ് കിട്ടാന്‍ വേണ്ടി ഇതിന്റെ പിറകെ പോയിരുന്നെങ്കില്‍ മാത്രമേ ആരെല്ലാമാണ് ഇത് വാങ്ങുന്നത് എന്നൊക്കെ മനസ്സിലാക്കാന്‍ കഴിയൂ. ഞാന്‍ ഇതിന് പോയിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ അവാര്‍ഡ് നല്‍കിയാല്‍ സ്വീകരിക്കില്ല എന്നും പറയില്ലെന്നും അദ്ദേഹം പറയുന്നു.

Readers Comment

Add a Comment