Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:23 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

കഴിഞ്ഞ ദിവസം നടന്‍ പൃഥ്വിരാജ് വളരെ ശ്രദ്ധേയമായ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഇന്ത്യയില്‍ ആദ്യമായി പൂര്‍ണമായും വെര്‍ച്വല്‍ പ്രൊഡക്ഷനില്‍ നിര്‍മിക്കുന്ന സിനിമ ഒരുങ്ങുകയാണെന്ന പ്രഖ്യാപനം സിനിമാ ആരാധകര്‍ ഏറ്റെടുത്തു. എന്നാല്‍, ശരിക്കും എന്താണ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍?

ലളിതമായി പറഞ്ഞാല്‍, ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പോവാതെ സ്റ്റുഡിയോയില്‍ വെര്‍ച്വലായി നിര്‍മ്മിക്കുന്ന സെറ്റുകളില്‍ മാത്രം ചിത്രീകരിക്കുന്ന പരിപാടിയാണ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍. വിഎഫ്എക്‌സിനും മേലെ നില്‍ക്കുന്ന സംവിധാനമാണിത്. ഗ്രീന്‍ മാറ്റില്‍ ചിത്രീകരിച്ച് പിന്നീട് വിഎഫ്എക്‌സിലൂടെ ദൃശ്യങ്ങള്‍ക്ക് സിനിമാറ്റിക്ക് രൂപം നല്‍കുന്നത് സിനിമാ മേഖലയില്‍ സര്‍വസാധാരണമായി നടക്കുന്നതാണ്. 

എന്നാല്‍, ഇത്തരം സിനിമകളിലൊക്കെ ചില ഭാഗങ്ങളെങ്കിലും ലൊക്കേഷനുകളില്‍ പോയി തന്നെ ചിത്രീകരിക്കേണ്ടി വരും. എന്നാല്‍, വെര്‍ച്വല്‍ പ്രൊഡക്ഷനില്‍ പൂര്‍ണമായും സ്റ്റുഡിയോയില്‍ തന്നെയാവും ചിത്രീകരണം. വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മന്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് സിജിഐ, ഗെയിം-എഞ്ചിന്‍ ടെക്‌നോളജികള്‍ തുടങ്ങിയവ കൂടി ഉപയോഗപ്പെടുത്തിയാവും വെര്‍ച്വല്‍ പ്രൊഡക്ഷന്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലയണ്‍ കിംഗ് പൂര്‍ണമായും വെര്‍ച്വല്‍ പ്രൊഡക്ഷനാണ്. ലയണ്‍ കിംഗിന്റെ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സൂപ്പര്‍ വൈസറും എമ്മി, ഓസ്‌കര്‍ പുരസ്‌കാര ജേതാവുമായ ബെന്‍ ഗ്രോസ്മാന്‍ ഫോക്‌സ് മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ വെര്‍ച്വല്‍ പ്രൊഡക്ഷനെപ്പറ്റി വിശദമായി സംസാരിക്കുന്നുണ്ട്.

''വിഎഫ്എക്‌സ് ഇപ്പോള്‍ സാധാരണയായി ഉപയോഗിക്കുന്നതാണ്. സങ്കല്പത്തില്‍ നിന്ന് ഡിജിറ്റലായി കൂട്ടിച്ചേര്‍ക്കുന്നതും ലൈവായി ക്യാമറ ലെന്‍സിലൂടെ കാണുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇത് രണ്ടും വെര്‍ച്വല്‍ പ്രൊഡക്ഷനിലൂടെ കൂട്ടിച്ചേര്‍ക്കുകയാണ്. അണ്‍റിയല്‍, യൂണിറ്റി പോലുള്ള ഗെയിം എഞ്ചിനുകള്‍ ഉപയോഗിച്ച് ഉയര്‍ന്ന ശേഷിയുള്ള ഗ്രാഫിക്‌സ് കാര്‍ഡുകളുടെയും വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മന്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളുടെയും സഹായത്തോടെയാണ് ഇത് സാധ്യമാവുക. വെര്‍ച്വല്‍ റിയാലിറ്റി പൂര്‍ണമായി ഉപയോഗിക്കുകയാണ് ഇതില്‍. അതിലൂടെ നിങ്ങള്‍ ശരിക്കും ഒരു ഫിലിം സെറ്റില്‍ നില്‍ക്കുന്ന പ്രതീതിയാണ് ഉണ്ടാവുക. ഇത് എളുപ്പമുള്ള സംഗതിയല്ല.''- അദ്ദേഹം പറയുന്നു.

 

Readers Comment

Add a Comment