Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അന്നാബെല്ലെയെ എല്ലാവര്‍ക്കുമറിയുന്നതാണ്.  കോണ്‍ജറിങ് സിനിമകളിലൂടെ ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ പാവ. ഭീതിപ്പെടുത്തുന്ന ആ പാവ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് ഈ പാവ. ഇക്കുറി സിനിമയിലൂടെയല്ലെന്ന് മാത്രം.

പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഈ പാവ യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്ന സത്യം പലര്‍ക്കും അറിയില്ല. പാരാനോര്‍മല്‍ അന്വേഷകരായ എഡ്, ലോറന്‍ വാറന്‍ എന്നിവരാണ് 1970 ല്‍ തങ്ങളുടെ നിഗൂഢ സ്റ്റോറൂമില്‍ ഈ പാവയെ സൂക്ഷിച്ചത്. പ്രേതങ്ങളെ വേട്ടയാടുന്ന ഇരുവരും ഇതിന്റെ ശേഷിപ്പുകള്‍ സൂക്ഷിക്കുന്ന അറയാണ് അമേരിക്കയിലുള്ള ഈ നിഗൂഢ മുറി. ഇവിടെ അന്നാബെല്ലെ 'പുറത്തുകടക്കാന്‍ ആകാത്തവിധം ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും' ഇവര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഈ നീഗൂഢമുറിയില്‍ നിന്നും അന്നാബെല്ലെ രക്ഷപ്പെട്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു തുടങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ ഓഗസ്റ്റ് 14 മുതല്‍. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. രസകരമായ പല ട്വീറ്റുകളും ഇതിന്റെ പ്രതികരണമായി വന്നിരുന്നു.

പുറത്തിറങ്ങി മനുഷ്യരെ ആക്രമിക്കാന്‍ എത്തുന്ന അന്നാബെല്ലെയെ കുറിച്ചായിരുന്നു പലരുടേയും ചര്‍ച്ച. 2020 ല്‍ ആവശ്യത്തില്‍ കൂടുതല്‍ പേടിച്ചു, ഇനി ഒരു പ്രേതത്തെ കൂടി താങ്ങാനുള്ള കരുത്തില്ലെന്ന് മറ്റു ചിലര്‍ കമന്റ് ചെയ്തു. വര്‍ഷങ്ങളായുള്ള ഏകാന്ത വാസത്തില്‍ മടുത്ത് അന്നാബെല്ലെ ടൂര്‍ പോയതെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. കാമുകനെ കാണാന്‍ പോയതായിരിക്കുമെന്നും കമന്റുകള്‍ വന്നു. എന്തായാലും ട്വിറ്ററില്‍ അന്നാബെല്ല എസ്‌കാപ്പ്ഡ് എന്ന ഹാഷ്ടാഗില്‍ സജീവ ചര്‍ച്ചയായി.

അന്നാബെല്ലെയുടെ വിക്കി പേജിലും ഈ സമയത്ത് ചില എഡിറ്റുകള് നടന്നു. അതും ഓഗസ്റ്റ് 14 മുതലാണ് ഉണ്ടായത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അന്നാബെല്ലെ മ്യൂസിയത്തില്‍ നിന്നും രക്ഷപ്പെട്ടോ? എന്താണ് സംഭവിച്ചത്? ഇതിനെ കുറിച്ചുള്ള അന്വേഷണവും ഒരു ഭാഗത്ത് നടക്കുന്നുണ്ടായിരുന്നു.

2017 ല്‍ ചില നിയമലംഘനങ്ങളുടെ പേരില്‍ അന്നാബെല്ലെയെ സൂക്ഷിച്ച വാറന്‍ മ്യൂസിയം അടച്ചു പൂട്ടിയിരുന്നു. അപ്പോള്‍ അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന അന്നാബെല്ലെ പാവയടക്കമുള്ള വസ്തുക്കള്‍ എങ്ങോട്ട് മാറ്റി? അതായിരുന്നു പലരുടേയും സംശയം.

വാറന്‍ ദമ്പതികളുടെ മരുമകനായ ടോണി സ്‌പേറെയാണ് പിന്നീട് ഈ സാധനങ്ങളെല്ലാം സൂക്ഷിച്ചിരുന്നത്. അന്നാബെല്ലെ കടന്നു കളഞ്ഞു എന്ന വാര്‍ത്ത പ്രചരിച്ചതോടെ എല്ലാവരും അന്വേഷിച്ചത് ടോണി സ്‌പേറെയെയായിരുന്നു.

ഒടുവില്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ടോണി തന്നെ രംഗത്തെത്തി. യൂട്യൂബില്‍ ടോണി പോസ്റ്റ് ചെയ്ത വീഡിയോയില്‍ അന്നാബെല്ലെ തന്റെ കസ്റ്റഡിയില്‍ സുരക്ഷിതമായി ഇരിക്കുന്നുവെന്നാണ് ടോണി പറയുന്നത്. ഇതിന് തെളിവായി ബാക്ക്ഗ്രൗണ്ടില്‍ പാവയേയും വെച്ചായിരുന്നു ടോണിയുടെ വീഡിയോ.

 

അന്നാബെല്ലെ മ്യൂസിയത്തില്‍ നിന്നും നഷ്ടമായിട്ടില്ലെന്നും അത് ഇപ്പോഴും തന്റെ കയ്യില്‍ സുരക്ഷിതമായിട്ടുണ്ടെന്നും ടോണി പറയുന്നു. അന്നാബെല്ലെ കാമുകനെ കാണാനോ ടൂറോ പോയിട്ടില്ലെന്നായിരുന്നു ടോണിയുടെ കമന്റ്. ടോണിയുടെ വീഡിയോ പുറത്തു വന്നതോടെ ഇനി ആ പേടി വേണ്ടല്ലോ എന്ന ആശ്വാസത്തിലാണ് പലരും.

Readers Comment

Add a Comment