Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലയാളികൾ മനസ്സോടു ചേർത്ത് വെയ്ക്കുന്ന ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ശ്രീ ജോൺസൻ മാഷ് മറഞ്ഞു പോയിട്ട് 9 വർഷം.മലയാള ചലച്ചിത്ര ഗാന മേഖലയിലേക്ക് ദേവരാജൻ മാഷിന്‍റെ കൈ പിടിച്ചു വന്നു ഗാനാസ്വാദകരെ ആസ്വാദനത്തിന്‍റെ പുതിയ തലത്തിലേക്ക് കൈ പിടിച്ചുയർത്തിയ പ്രതിഭ. ഗിറ്റാറിന്‍റെ ഓരോ കമ്പികളിലും ഗാനങ്ങൾ ഒളുപ്പിച്ചു വെച്ച മാന്ത്രികൻ. കാലത്തിനു തോല്‍പിക്കാൻ കഴിയാത്ത അനേകം ഗാനങ്ങളും കുറെയേറെ പശ്ചാത്തല സംഗീതങ്ങളും നമുക്ക് സമ്മാനിച്ചിട്ടു ഒരു യാത്ര പോലും പറയാതെ നടന്നകന്ന മലയാളികളുടെ സ്വന്തം ജോൺസൻ മാഷ്...
സന്തോഷം വരുമ്പോഴും, വിഷമം വരുമ്പോഴും, പ്രണയം വരുമ്പോഴും, കണ്ണുകളെ മെല്ലെ അടച്ച് നമ്മുടേത് മാത്രമായ ലോകത്തിലേക്ക് സംഗീതത്തിലൂടെ അലഞ്ഞു നടക്കാൻ ഒരു പിടി ഗാനങ്ങളും പശ്ചാത്തല സംഗീതവും നമുക്ക് സമ്മാനിച്ച് ജോൺസൻ മാഷ് എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ആ സംഗീത പ്രതിഭ 2011 ഓഗസ്റ്റ് 18-ന് സംഗീതങ്ങളുടെ മാത്രം ലോകത്തിലേക്ക് നടന്നകന്നു.
30.82°C








