Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:17 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


നവാഗത സംവിധായിക രതീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകന്‍. പുതിയ ചിത്രത്തിന്റെ വാര്‍ത്ത സംവിധായിക രതീന ഷര്‍ഷാദ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

'ജീവിതത്തിലെ പുതിയ ഘട്ടത്തിലേയ്ക്ക് പ്രവേശിക്കാന്‍ തയ്യാറാണ് താന്‍. ഒരു സംവിധായകയെന്ന നിലയില്‍ എന്റെ ആദ്യ സിനിമയില്‍ സൈന്‍ ഇന്‍ ചെയ്തതിന്റെ സന്തോഷത്തിലാണ് താന്‍'; രതീന കുറിച്ചു. 

ടോവിനോ തോമസ്, പാര്‍വതി, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഉയരെയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു രതീന. ജോര്‍ജ് സെബാസ്റ്റ്യന്‍, ശ്യാം മോഹന്‍, അര്‍ജുന്‍ രവീന്ദ്രന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒരു വനിതാ സംവിധായികക്കൊപ്പം മമ്മൂട്ടി ആദ്യമായി പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 

ബോബി, സഞ്ജയ് തിരക്കഥയില്‍ സന്തോഷ് വിശ്വനാഥന്‍ തിരക്കഥ ഒരുക്കുന്ന വണ്‍ എന്ന ചിത്രമാണ് ഇനി മമ്മൂട്ടിയുടേതായി പുറത്തുവരാനുള്ളത്. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായിട്ടാണ് താരം ചിത്രത്തിലെത്തുന്നത്


 

Readers Comment

Add a Comment