Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


വിവാദങ്ങളുടെ അല ഒടുങ്ങുന്നതിനിടയില്‍ ഷെയിന്‍ നിഗത്തിന്റെ വെയില്‍ സിനിമയുടെ ട്രെയിലര്‍ പുറത്ത്. ഷെയിന്റെ അസാധ്യ പ്രകടനത്തോടൊപ്പം തന്നെ മറ്റ് താരങ്ങളുടെ അഭിനയവും സിനിമയില്‍ മികച്ചതാണ്.

ശരത് സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിംഗ് മുടങ്ങിയതിനെ ചൊല്ലിയുടെ പ്രശ്നങ്ങള്‍ ഈ അടുത്താണ് പരിഹരിച്ചത്. ഷെയിനും ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജും മാസങ്ങളോളം പ്രതിസന്ധി മൂലം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ശരത്തിന്റെ കന്നി സിനിമാ സംരംഭമാണ് വെയില്‍. സിനിമയുടെ ഛായാഗ്രഹകന്‍ ഷാസ് മുഹമ്മദാണ്. എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവീണ്‍ പ്രഭാകര്‍. ശബ്ദമിശ്രണം- രംഗനാഥ് രവി.

കിസ്മത്തിലൂടെ നായകനായി ആണ് ഷെയിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അന്നയും റസൂലും എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയനായി. ശേഷം നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസില്‍ സ്ഥലമുറപ്പിച്ച ഷെയിന്‍ മരിച്ച ഹാസ്യനടന്‍ അബിയുടെ മകനാണ്.


 

Readers Comment

Add a Comment