Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:39 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സര്‍ഗ്ഗസംഗീതം, മുളങ്കാട്, പാദമുദ്രകള്‍, ആയിഷ തുടങ്ങി എണ്ണംപറഞ്ഞ കവിതകള്‍ സമ്മാനിച്ച കവി. 1300 ഓളം ചലച്ചിത്രഗാനങ്ങള്‍ക്ക് ജീവന്‍ തുളുമ്പുന്ന വരികള്‍ കുറിച്ച എഴുത്തുകാരന്‍. വേര്‍പാടിന്‍റെ 45 വര്‍ഷങ്ങള്‍ തികയുമ്പോൾ വയലാറിന്റെ ജീവിത കഥയുമായി മലയാളത്തില്‍ ഒരു ചലച്ചിത്രം ഒരുങ്ങുന്നു.

ആധുനിക ചലച്ചിത്ര ഭാഷ്യത്തില്‍ ബിയോപിക്കുകള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ആ രീതിയിലാകും വയലാര്‍ രാമവര്‍മ്മയുടെ ജീവിതം ചലച്ചിത്രമാകുന്നത്. രാഘവപറമ്പിലെ വയലാര്‍ സ്‌മൃതി കുടീരത്തിന് മുന്നില്‍ നിന്നും ഭാരതി രാമവര്‍മ്മയും മകന്‍ വയലാര്‍ ശരത് ചന്ദ്രവര്‍മ്മയും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് സിനിമ ഒരുങ്ങുന്നുവെന്ന വിവരം പ്രഖ്യാപിച്ചത്. വയലാര്‍ ജീവിതം, മലയാള സിനിമയുടെ സുവര്‍ണ്ണകാലം, പുന്നപ്ര-വയലാര്‍ സമരം എന്നിങ്ങനെ മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ജനപ്രിയ സിനിമയെന്ന തലത്തിലാണ് പ്രമേയാവതരണം. സ്‌ക്രീനിലും സാങ്കേതിക മേഖലകളിലും പ്രഗത്ഭര്‍ മാറ്റുരയ്ക്കും.

വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയില്‍ മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കിയ പ്രമോദ് പയ്യന്നൂരാണ് ഈ ചിത്രത്തിന്റെയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. വയലാറിനെ കുറിച്ച്‌ ദൃശ്യമാധ്യമരംഗത്ത് വ്യത്യസ്തങ്ങളായ പ്രോഗ്രാമുകള്‍ ചെയ്ത സംവിധായകന്‍ കൂടിയാണ് പ്രമോദ്.

ലൈന്‍ ഓഫ് കളേഴ്‌സിന്റെ ബാനറില്‍ അരുണ്‍ എം.സി.യും സലില്‍ രാജും ചേര്‍ന്നാണ് നിര്‍മ്മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍. രതീഷ് സുകുമാരനും, കെ. ബിനുകുമാറുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

Readers Comment

Add a Comment