Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന എസ്.പി ബാലസുബ്രമണ്യത്തിന് വേണ്ടി പ്രാര്‍ഥനകളോടെ സംഗീതലോകം. സംഗീത സംവിധായകരായ ഇളയരാജയും എ.ആര്‍ റഹ്മാനും ഗായിക കെ.എസ് ചിത്രയും എസ്.പി.ബി എത്രയും വേഗം രോഗമുക്തനായി തിരിച്ചുവരണമെന്ന് പ്രാര്‍ഥിച്ച്‌ പോസ്റ്റുകളിട്ടു.

സംഗീതകുലപതി ഇളയരാജ കണ്ഠമിടറിക്കൊണ്ടാണ് ഫേസ്ബുക്കില്‍ ബാലുവിനോടുള്ള സ്നേഹം പങ്കുവെക്കുന്നത്. 'നിനക്കുവേണ്ടി കാത്തിരിക്കുകയാണ്. വേഗം വാ.. ഈണം സ്വരങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്നതുപോലെ നമ്മുടെ സൗഹൃദവും മുറിഞ്ഞുപോകാത്തതാണ്. നമ്മള്‍ തമ്മില്‍ വഴക്കിട്ടപ്പോഴും അല്ലാത്തപ്പോഴും അവിടെ സൗഹൃദമുണ്ട് എന്ന് തുടങ്ങുന്ന കുറിപ്പാണ് ഇളയരജ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ഞാനടക്കമുള്ള എലലാ സംഗീത ആസ്വാദകരോടും എസ്.പി ബാലസുബ്രഹ്മണ്യത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. മാന്ത്രികമായ ശബ്ദത്തിലൂടെ അഭൗമമായ ആനന്ദമാണ് അദ്ദേഹം നമുക്ക് തന്നതെന്ന് എ.ആര്‍ റഹ്മാന്‍ ട്വിറ്ററില്‍ കുറിച്ചു.

കരുത്തനും പോസിറ്റീവ് എനര്‍ജിയുമുള്ള എസ്.പി.ബി സര്‍ ഈ അവസ്ഥയില്‍ നിന്നും തിരിച്ചുവരുമെന്ന് കെ.എസ് ചിത്ര പ്രത്യാശിച്ചു.

ചിത്രയും എസ്.പി.ബിയും ചേര്‍ന്ന് നിരവധി ഹിറ്റ് ഗാനങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ചെന്നൈ എം.ജി.എം കെയര്‍ ആശുപത്രിയിലാണ് എസ്.പി.ബി ചികിത്സയിലുള്ളത്.

Readers Comment

Add a Comment