Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:10 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറിനും ദീപിക പദുക്കോണിനുമെതിരെ അധിക്ഷേപവുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. രണ്‍ബീര്‍ സ്ത്രീ പീഡകനും ദീപിക മാനസിക രോഗിയാണെന്നുമാണ് കങ്കണയുടെ അധിക്ഷേപം. ഈ മാസം 9ന് പങ്കുവച്ച ട്വീറ്റ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നുണ്ട്. അധിക്ഷേപ പരാമര്‍ശത്തിനു പിന്നാലെ കങ്കണക്കെതിരെ പ്രതിഷേധവുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

'രണ്‍ബീര്‍ കപൂര്‍ സ്ത്രീകള്‍ക്ക് പിന്നാലെ നടക്കുന്നവനാണ്. പക്ഷേ, ആരും അയാളെ പരസ്യമായി സ്ത്രീ പീഡകനെന്ന് വിളിക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല. ദീപിക സ്വയം പ്രഖ്യാപിത മനോരോഗിയാണ്. എന്നാല്‍ ആരും അവരെ സൈക്കോ എന്നോ ദുര്‍മന്ത്രവാദിനിയെന്നോ വിളിക്കാന്‍ തയ്യാറാകുന്നില്ല. ഇങ്ങനെയൊക്കെ വിളിക്കപ്പെടുന്നത് സിനിമാ ലോകത്തിനു പുറത്തുനിന്ന് വന്നവരെയും ചെറിയ ടൗണുകളില്‍ നിന്നെത്തിയവരെയുമാണ്.' ടീം കങ്കണ ട്വീറ്റ് ചെയ്തു.

കങ്കണയുടെ അധിക്ഷേപം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധവും കനക്കുകയാണ്. സുശാന്ത് സിംഗ് രജ്പുതിന്റെ മരണം മുന്‍നിര്‍ത്തി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് കങ്കണയുടെ ഉദ്ദേശ്യമെന്നാണ് വിമര്‍ശനം. കങ്കണക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. മുന്‍പും കങ്കണ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

കങ്കണക്ക് സ്വന്തമായി ട്വിറ്റര്‍ അക്കൗണ്ട് ഇല്ല. ടീം കങ്കണയുടേയും സഹോദരി രംഗോലിയുടേയും അക്കൗണ്ടിലൂടെയാണ് താരം തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. കങ്കണയുടെ ആരാധകര്‍ ചേര്‍ന്നാണ് ടീം കങ്കണ എന്ന ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ഈ അക്കൗണ്ട് തന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് നടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

 

Readers Comment

Add a Comment