Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:17 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡക് ടു എന്ന സിനിമക്കെതിരെ ഡിസ്ലൈക്ക് ക്യാമ്പയിന്‍. ഇതുവരെ ട്രെയിലര്‍ നേടിയത് 2 മില്ല്യണ്‍ ഡിസ്ലൈക്കുകളാണ്. ഈയിടെ ആത്മഹത്യ ചെയ്ത ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന മഹേഷ് ഭട്ടിനും നേരത്തെ സുശാന്തിനെ അറിയില്ലെന്ന് പറഞ്ഞ ആലിയ ഭട്ടിനുമെതിരായ ദേഷ്യമാണ് ട്രെയിലറിലും പ്രതിഫലിക്കുന്നത്. 1

991ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. മഹേഷ് ഭട്ടിന്റെ മക്കളായ ആലിയ ഭട്ട്, പൂജ ഭട്ട് എന്നിവര്‍ക്കൊപ്പം സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിക്കുന്നത്. ഡിസ്‌നി ഹോട്ട്സ്റ്റാറില്‍ ഈ മാസം 28 മുതലാണ് ചിത്രം റിലീസാവുക.

സുശാന്ത് സിംഗ് രാജ്പുതിന്റെ ദുരൂഹ മരണത്തെ തുടര്‍ന്ന് സുശാന്തിനെ തരംതാഴ്ത്തുന്ന തരത്തില്‍ ആലിയ ഒരു പരിപാടിയില്‍ സംസാരിക്കുന്ന വിഡിയോ വൈറലായിരുന്നു. ആരാണ് സുശാന്ത് എന്നായിരുന്നു ആലിയയുടെ ചോദ്യം. കൂടാതെ സുശാന്തിന്റെ മുന്‍ കാമുകിയായ റിയാ ചക്രവര്‍ത്തിക്ക് മഹേഷ് ഭട്ടുമായുള്ള ബന്ധവും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ പൂജാ ഭട്ടും സഞ്ജയ് ദത്തും പ്രധാന വേഷത്തിലെത്തി 199ല്‍ ഇറങ്ങിയ സഡക് വലിയ വിജയമായിരുന്നു.

ജൂണ്‍ 14ന് പുലര്‍ച്ചെയാണ് മുംബൈ ബാന്ദ്രയിലെ വീട്ടില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിലെ വേലക്കാരനാണ് പൊലീസില്‍ അറിയിച്ചത്.

 

 

 

 

 

 

 

 

Readers Comment

Add a Comment