Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:31 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നവാഗതനായ ശരണ്‍ ശര്‍മ ജാന്‍വി കപൂറിനെ നായികയാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ഗുഞ്ചന്‍ സക്‌സേന:ദി കാര്‍ഗില്‍ ഗേള്‍. ചിത്രം മാര്‍ച്ചില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊറോണ വൈറസ് മൂലം തീയറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ചിത്രം നേരിട്ട് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. ചിത്രം ഇന്ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും.

പങ്കജ് ത്രിപാഠി, അംഗദ് ബേഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇന്ത്യന്‍ വനിത വ്യോമസേനയുടെ ആദ്യ പൈലറ്റും, പോരാട്ടത്തിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ എയര്‍ഫോഴ്‌സ് പൈലറ്റുമായ ഗുഞ്ചന്‍ സക്‌സേനയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണ് ചിത്രം ഒരുങ്ങുന്നത്. 2018 ഡിസംബര്‍ 26 നാണ് ചിത്രം പ്രഖ്യാപിച്ചത്, നിഖില്‍ മല്‍ഹോത്ര, ശരണ്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രചിത അറോറ ആണ് സംഗീതം. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Readers Comment

Add a Comment